Challenger App

No.1 PSC Learning App

1M+ Downloads
ഏത് ജീവിവിഭാഗത്തിന്റെ പൂർവികനാണ് ചെന്നായയുടെ ശാരീരിക സവിശേഷതകളുള്ള 'പാക്കിസെറ്റസ്' എന്ന പുരാതന സസ്തനി ?

Aതിമിംഗലം

Bഡോൾഫിൻ

Cസ്രാവ്

Dപെൻഗ്വിൻ

Answer:

A. തിമിംഗലം

Read Explanation:

തിമിംഗലത്തിന്റെ പരിണാമചരിത്രം

  • നീലത്തിമിംഗലം ഉൾപ്പെടെയുള്ള തിമിംഗലവിഭാഗങ്ങളുടെ പൂർവികൻ 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പാക്കിസെറ്റസ് എന്ന പുരാതന സസ്തനിയായിരുന്നു.

  • ഈ ജീവിക്ക് ചെന്നായയുടെ ശാരീരിക സവിശേഷതകൾക്കൊപ്പം, നീന്താനനുയോജ്യമായ ശരീരഘടനകൂടി ഉണ്ടായിരുന്നുവെന്ന് ഫോസിൽപഠനങ്ങൾ തെളിയിക്കുന്നു.

  • ഇവയുടെ പിൻഗാമികൾ കൂടുതൽ സമയം ജലത്തിൽ ചെലവഴിച്ചതോടെ അവയുടെ കാലുകൾ തുഴകൾക്ക് സമാനമായി പരിണമിച്ചു.


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ ആദിമകോശത്തിനുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വയം ഇരട്ടിക്കാൻശേഷിയുള്ള ന്യൂക്ലിക് ആസിഡുകളും, അതിനെ ആവരണം ചെയ്യുന്ന കൊഴുപ്പ് പാളിയും ചേർന്നതാണ് ആദിമകോശം.
  2. ആദിമകോശത്തിൽ നിന്നാണ് ബാക്ടീരിയ പോലുള്ള കോശങ്ങൾ പരിണമിച്ചുണ്ടായത്
  3. ആദ്യമുണ്ടായ ലളിതഘടനയുള്ള ജീവികളെ യൂകാരിയോട്ട് എന്നാണ് വിളിക്കുന്നത്

    ചുവടെ നൽകിയിരിക്കുന്നവയിൽ പാൻസ്പേർമിയ സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ജീവൻ, മറ്റേതോ ഗ്രഹത്തിൽ ഉദ്ഭവിച്ച് സൂക്ഷ്മജീവികളായോ, അല്ലെങ്കിൽ രേണുക്കളായോ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നു
    2. ജീവന്റെ ഈ സൂക്ഷ്മ കണികകളെയാണ് 'പാൻസ്പേർമിയ' എന്നുവിളിക്കുന്നത്.
    3. ജീവന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട സിദ്ധാന്തം
      ചുവടെ നല്കിയിരിക്കുന്നവയിൽ യൂകാരിയോട്ടിക് കോശങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
      'അഡിനിൻ' എന്ന നൈട്രജൻ ബേസ് കൃത്രിമമായി നിർമ്മിച്ചത് ആര് ?

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും യൂറേ - മില്ലർ പരീക്ഷണവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക.

      1. ജീവന്റെ ഉത്ഭവത്തിനു കാരണമായ നിർമാണഘടകങ്ങൾ, ലളിതമായ വാതകങ്ങളിൽ നിന്ന് രൂപപ്പെടുമെന്ന് തെളിയിച്ചു.
      2. ആദിമഭൂമിയുടെ അന്തരീക്ഷം കൃത്രിമമായി പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുകൊണ്ടുള്ള ആദ്യകാല പരീക്ഷണങ്ങളിൽ ശ്രദ്ധേയമായത്.
      3. ജൈവതന്മാത്രകളായ അമിനോആസിഡുകളെ നിർമിക്കുവാൻ ഈ പരീക്ഷണത്തിലൂടെ കഴിഞ്ഞു.
      4. അനുയോജ്യമായ സാഹചര്യങ്ങളിൽ അജൈവിക ഘടകങ്ങളിൽനിന്നും ജൈവതന്മാത്രകൾ രൂപപ്പെടുമെന്ന് ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു