Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?

A51-ാം ഭേദഗതി

B52-ാം ഭേദഗതി

C53-ാം ഭേദഗതി

D54-ാം ഭേദഗതി

Answer:

B. 52-ാം ഭേദഗതി

Read Explanation:

52-ാം ഭേദഗതി

  • 52-ാം ഭേദഗതി പാസാക്കപ്പെടുകയും നിലവിൽ വരുകയും ചെയ്‌ത വർഷം - 1985

  • 52-ാം ഭേദഗതി പാസാക്കുമ്പോഴും നിലവിൽ വരുമ്പോഴുമുള്ള ഇന്ത്യൻ പ്രധാനമന്ത്രി - രാജീവ് ഗാന്ധി

  • 52-ാം ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രസിഡൻ്റ് - ഗ്യാനി സെയിൽ സിംങ്

  • 52-ാം ഭേദഗതി പ്രതിപാദിക്കുന്ന വിഷയം - കൂറുമാറ്റ നിരോധന നിയമം (Anti Defection law)

  • ഒരു പാർട്ടിയുടെ പാർലമെൻ്റംഗമോ നിയമസഭാംഗമാവുകയോ ചെയ്‌ത വ്യക്തി പ്രസ്‌തുത പാർട്ടിയുടെ

    നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കൂറുമാറ്റ നിരോധന പ്രകാരം സഭാംഗത്വം നഷ്‌ടപ്പെടും.

  • 52-ാം ഭേദഗതി പ്രകാരം പ്രധാനമായും മാറ്റം സംഭവിച്ച അനുഛേദം:

  1. അനുഛേദം 102 - പാർലമെൻ്റംഗങ്ങളുടെ അയോഗ്യത (Disqualification of a Parliament member)

  2. അനുഛേദം 191 - നിയമാസഭാംഗങ്ങളുടെ അയോഗ്യത (Disqualification of a Niyamasabha member)

  • സഭാംഗത്വം നഷ്‌ടപ്പെടുന്നതിനുള്ള കാരണങ്ങൾ :

  • 1. സഭാംഗത്തിനെ പാപ്പരായി പ്രഖ്യാപിക്കുന്ന സാഹചര്യം

  • 2. സഭാംഗത്തിന് ചിത്തഭ്രമം സംഭവിച്ചാൽ

  • 3. സഭാംഗമായിരിക്കെ മറ്റൊരു രാജ്യത്തിൻ്റെ പൗരത്വം സ്വീകരിച്ചാൽ

  • 4. സഭാംഗമായിരിക്കെ ആദായം പറ്റുന്ന മറ്റൊരു ഗവൺമെൻ്റ് പദവി സ്വീകരിക്കുന്ന സാഹചര്യത്തിൽ

  • 5. കൂറുമാറ്റം നടത്തുന്ന സാഹചര്യം

  • 52-ാം ഭേദഗതിയിലൂടെ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട പട്ടിക - 10-ാം പട്ടിക കൂട്ടിച്ചേർക്കപ്പെട്ടു.


Related Questions:

' ഭരണഘടനാ ഭേദഗതി ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾപ്പെടാത്തത്?

  1. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  2. പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.
  3. ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്‌കരണത്തിനുള്ള മനോഭാവവും വികസിപ്പിക്കുക.
  4. വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക.

    താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

    I) രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

    II) രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആണ്.

    III) രാജ്യസഭ പാർലമെൻ്റിൻ്റെ അധോമണ്ഡലമാണ്.

    IV) എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ അംഗങ്ങളുടെ പ്രാതിനിധ്യം തുല്ല്യമാണ്.

    ' പഞ്ചവത്സര പദ്ധതി 'എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മകമായ ശൈലിയിൽ എഴുതിയത് ആരാണ് ?