ഏത് വർഷമാണ് ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്?
A1991
B1993
C1998
D2001
Answer:
A. 1991
Read Explanation:
പുത്തൻസാമ്പത്തിക നയം
- ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24
- ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി. വി. നരസിംഹ റാവു
- ധനകാര്യ മന്ത്രി - ഡോ . മൻമോഹൻ സിംഗ്
- പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ്
- പുത്തൻ സാമ്പത്തിക നയം ആരംഭിക്കാനുണ്ടായ കാരണം - മാറുന്ന ആഗോള സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള പരിഷ്കാരനയങ്ങൾ വേണമെന്നുള്ള ആവശ്യം
- പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി രൂപം കൊണ്ട ആശയങ്ങൾ - ഉദാരവൽക്കരണം ,സ്വകാര്യവൽക്കരണം , ആഗോളവൽക്കരണം
- സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്
- ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം
- ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്