App Logo

No.1 PSC Learning App

1M+ Downloads
ഏത് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് "വാഗൺ ട്രാജഡി'' ?

Aവൈക്കം സത്യാഗ്രഹം

Bഗുരുവായൂർ സത്യാഗ്രഹ

Cനിസ്സഹകരണ പ്രസ്ഥാനം

Dമലബാർ കലാപം

Answer:

D. മലബാർ കലാപം

Read Explanation:

മലബാർ ലഹള

  • 1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു.
  • മാപ്പിള ലഹളകളുടെ തുടർച്ചയായി മലബാർ ലഹളയുടെ ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂക്കോട്ടൂർ 
  • 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു.
  • മലബാറിലെ പോരാട്ടങ്ങൾ നടന്നത് - ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾ

മലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ:

  • വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
  • കുമരൻപുത്തൂർ സീതികോയതങ്ങൾ
  • അലി മുസലിയാർ

  • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി - ഹിച്ച്കോക്ക്
  • മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി (1921 നവംബർ 10)

Related Questions:

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. സവർണ്ണ ജാഥ ഇതോടനുബന്ധിച്ച് നടന്നതാണ്.
  2. ഇ. വി. രാമസ്വാമി നായ്ക്കർ സത്യാഗ്രഹത്തിൽ പങ്കെടുത്തു
  3. സത്യാഗ്രഹം അവസാനിക്കുമ്പോൾ സേതു ലക്ഷ്മിഭായ് ആയിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരി.
  4. ക്ഷേത്രപ്രവേശനമായിരുന്നു സത്യാഗ്രഹികളുടെ ആവശ്യം

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

    1.ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചു കൊടുത്ത സ്ഥലവാസികളെ രോഷാകുലരാക്കി.

    2.ഇംഗ്ലീഷുകാർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ അവർക്ക് കുരുമുളക് വിൽക്കണം എന്ന നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി.

    3.1697ൽ സ്ഥലവാസികൾ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിച്ചു.

    തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
    "മലയാളി മെമ്മോറിയൽ" തയ്യാറാക്കിയ വർഷം ?
    കേരളത്തിൽ നടന്ന ഗോത്രകലാപത്തെ കണ്ടെത്തുക :