App Logo

No.1 PSC Learning App

1M+ Downloads
ഏത് സ്വതന്ത്രസമര സേനാനിയുടെ ജന്മവാർഷിക ദിനമാണ് ' ജൻജാതിയ ഗൗരവ് ദിവസ് ' എന്ന പേരിൽ ആഘോഷിക്കുന്നത് ?

Aതിരോട്ട് സിംഗ്

Bറാണി ഗൈഡിൻലിയു

Cഅല്ലൂരി സീതാ റാം രാജു

Dബിർസ മുണ്ട

Answer:

D. ബിർസ മുണ്ട

Read Explanation:

ബിർസ മുണ്ട

  • പത്തൊൻപതാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമര നേതാവ്.
  • റാഞ്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികൾ നടത്തിയ "ഉൽഗുലാന്"സമരത്തിൻ്റെ നേതാവ്.
  • ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു ആദിവാസി നേതാവ്.
  • മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ബിർസ മുണ്ടയാണ്.
  • 2021ൽ കേന്ദ്രമന്ത്രിസഭ, ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ സ്മരിക്കാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് 'ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ചു

Related Questions:

"ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ?
'കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് അയ്യത്താൻ ഗോപാലനെ വിശേഷിപ്പിച്ചത് ?
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
Which extremist leader became a symbol of martyrdom after his death in British custody?
Who among the following was connected to the Home Rule Movement in India?