ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഭൂകമ്പം ഏത് ?
Aടെക്ടോണിക് ഭൂകമ്പങ്ങൾ
Bകൊളാപ്സ് ഭൂകമ്പങ്ങൾ
Cവിസ്ഫോടക ഭൂകമ്പങ്ങൾ
Dജനസംഭരണീപ്രേരിത ഭൂകമ്പങ്ങൾ
Answer:
A. ടെക്ടോണിക് ഭൂകമ്പങ്ങൾ
Read Explanation:
വിവിധതരം ഭൂകമ്പങ്ങൾ
- ടെക്ടോണിക് ഭൂകമ്പങ്ങൾ
- ടെക്ടോണിക് ഭൂകമ്പങ്ങളാണ് ഏറ്റവും കൂടുത ലായി ഉണ്ടാകാറുള്ളത്.
- ഒരു ഭ്രംശതലത്തിലൂടെ ശിലകൾ തെന്നിമാറുന്നതിനാലാണ് ഇത്തരം ഭൂക മ്പങ്ങളുണ്ടാകുന്നത്.
- അഗ്നിപർവതജന്യ ഭൂകമ്പങ്ങൾ
- അഗ്നിപർവതങ്ങൾ സജീവമായ മേഖലകളിൽ അഗ്നിപർവതജന്യ ഭൂകമ്പങ്ങൾ (Volcanic earth quake) എന്ന വിശേഷതരം ടെക്ടോണിക് ഭൂകമ്പങ്ങൾ ഉണ്ടാകുന്നു.
- കൊളാപ്സ് ഭൂകമ്പങ്ങൾ
- തീവ്രഖനന മേഖലകളിൽ ഭൂഗർഭഖനികളുടെ മേൽത്തട്ട് തകർന്നടിയുന്നത് ചെറിയതോതിൽ ആഘാതതരംഗങ്ങൾ സൃഷ്ടിക്കാറുണ്ട്.
- ഇത്തരം ഭൂകമ്പങ്ങളെ കൊളാപ്സ് ഭൂകമ്പങ്ങൾ (Collapse earthquake) എന്നാണ് വിളിക്കുന്നത്
- വിസ്ഫോടക ഭൂകമ്പങ്ങൾ
- ആണവ-രാസ സ്ഫോടനങ്ങൾ മൂലവും ഭൂകമ്പ ങ്ങൾ ഉണ്ടാകാറുണ്ട്.
- ഇത്തരം ഭൂകമ്പങ്ങളെ വിസ്ഫോടക ഭൂകമ്പങ്ങൾ (Explosion earth- quake) എന്നാണ് വിളിക്കുന്നത്.
- ജനസംഭരണീപ്രേരിത ഭൂകമ്പങ്ങൾ
- കൂറ്റൻ ജലസംഭരണികൾ സ്ഥിതിചെയ്യുന്ന പ്രദേ ശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളെ ജനസംഭരണീപ്രേരിത (Reservoir induced) ഭൂകമ്പങ്ങൾ എന്ന് വിളിക്കുന്നു.