App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഊർജ്ജമുള്ള, വെള്ളത്തിന്റെ അവസ്ഥ ഏത്?

Aജലം

Bനീരാവി

Cഐസ്

Dമൂന്നിനും തുല്യ ഊർജ്ജമാണ്

Answer:

B. നീരാവി

Read Explanation:

     ഏറ്റവും കൂടുതൽ ഗതികോർജം (Kinetic Energy) ഉള്ളത് വാതക അവസ്ഥയിലാണ്. അതിനാൽ, നീരാവിക്കാണ് ഏറ്റവും കൂടുതൽ ഊർജം ഉള്ളത്.

ഖരാവാസ്ഥ:

  • ഖര വസ്തുക്കളിൽ, തന്മാത്രകൾ തമ്മിൽ സ്പർഷിക്കുകയും, അവയ്ക്കിടയിൽ വളരെ കുറച്ച് മാത്രം, ഇടം ആണ് ഉള്ളത്.
  • Intermolecular spaces വളരെ കുറവാണ്.
  • അതിനാൽ, തന്മാത്രകൾക്ക് സഞ്ചരിക്കാൻ ഇടം കുറവായതിനാൽ, തന്മാത്രകളുടെ ഗതികോർജം വളരെ കുറവാണ്.

ദ്രാവകാവസ്ഥ:

  • ദ്രാവകങ്ങളിൽ, തന്മാത്രകൾ ഖര വസ്തുക്കളെക്കാൾ കൂടുതൽ ഇടം ഉണ്ട്.
  • Intermolecular spaces, ഖര വസ്തുക്കളെക്കാൾ കുറച്ച് കൂടി കൂടുതലാണ്.
  • അതിനാൽ,  തന്മാത്രകൾക്ക് സഞ്ചരിക്കാൻ ഇടം കുറച്ചു കൂടി ഉള്ളതിനാൽ, തന്മാത്രകളുടെ ഗതികോർജം, ഖര വസ്തുക്കളെക്കാൾ കുറച്ച് കൂടി കൂടുതലാണ്.  

വാതകാവസ്ഥ:

  • വാതകങ്ങളിൽ, തന്മാത്രകൾ ദ്രാവക വസ്തുക്കളെക്കാൾ കൂടുതൽ ഇടം ഉണ്ട്.
  • Intermolecular spaces, വളരെ കൂടുതലാണ്.
  • അതിനാൽ,  തന്മാത്രകൾക്ക് സഞ്ചരിക്കാൻ ഇടം ഏറെ ഇടം ഉള്ളതിനാൽ, തന്മാത്രകളുടെ ഗതികോർജം വളരെ കൂടുതലാണ്.

 


Related Questions:

തന്നിരിക്കുന്നതിൽ വൈദ്യുതകാന്തിക തരംഗമേത്?
Which type of light waves/rays used in remote control and night vision camera ?
Doldrum is an area of
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ?

വൈദ്യുത സർക്കിട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്?

  1. ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് ആണ്
  2. ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കിട്ട് ആണ്.
  3. അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ
  4. തുറന്ന സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ