ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ഇവയിൽ ഏതാണ് ?
Aവൃക്ക
Bഹൃദയം
Cകരൾ
Dകണ്ണ്
Answer:
D. കണ്ണ്
Read Explanation:
ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം കണ്ണാണ്.ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണുമാറ്റിവെച്ചാൽ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 6 മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത്