Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?

Aപ്ലാസ്മോഡിയം ഓവേൽ

Bപ്ലാസ്മോഡിയം ഫാൽസിപ്പാരം

Cപ്ലാസ്മോഡിയം മലേറിയേ

Dപ്ലാസ്മോഡിയം വൈവാക്സ്

Answer:

B. പ്ലാസ്മോഡിയം ഫാൽസിപ്പാരം

Read Explanation:

മലമ്പനി

  • ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി.
  • ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിയ്ക്ക് കാരണമാകുന്നത്.
  • അനോഫിലസ് വിഭാഗത്തില്‍ പെട്ട പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്.

മലേറിയ രോഗം പരത്തുന്ന പരാദങ്ങളെ അഞ്ചായി വേര്‍തിരിച്ചിട്ടുണ്ട്.

  1. പ്ലാസ്മോഡിയം ഫാല്‍സിപ്പാരം (Plasmodium falciparum) എന്ന പരാദം തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ മലമ്പനി (Cerebral malaria) ഉണ്ടാക്കുന്നു.
  2. പ്ലാസ്മോഡിയം നോവേല്‍സി (Plasmodium knowlesi ) എന്ന പരാദം കുരങ്ങുകളിലാണ് രോഗം കൂടുതലായി പരത്തുന്നതെങ്കിലും ഇവ മനുഷ്യരിലും മലമ്പനി ഉണ്ടാക്കാം.
  3. പ്ലാസ്മോഡിയം വിവാക്സ് (Plasmodium vivax )
  4. പ്ലാസ്മോഡിയം ഒവൈല്‍ (Plasmodium ovale )
  5. പ്ലാസ്മോഡിയം മലേറിയ (Plasmodium malaria)  








Related Questions:

ഹാൻസൻസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഇവയിൽ ഏതാണ് ?
Dengue Fever is caused by .....
മുതുകിലും തലയിലും വെള്ളക്കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ ഏതാണ് ?
ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച കോവിഡ് വകഭേദമായ 'എക്സ് ഇ' ആദ്യമായി റിപ്പോർട്ട് രാജ്യം ?

ജലജന്യ രോഗം.

i) ഹെപ്പറ്റൈറ്റിസ് എ.

i) ഹെപ്പറ്റൈറ്റിസ് ബി.

iii) ഹെപ്പറ്റൈറ്റിസ് ഇ.

iv) ലെസ്റ്റോസ്പിറോസിസ്.