App Logo

No.1 PSC Learning App

1M+ Downloads
ഐക്യു കൂടിയിരിക്കുന്നത് ?

Aമാനസികവയസ് ശാരീരിക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍

Bശാരീരിക വയസ് മാനസിക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍

Cരണ്ടും തുല്യമായിരിക്കുമ്പോള്‍

Dശാരീരിക വയസ് കൂടുതലും തുല്യവുമാകുമ്പോള്‍

Answer:

A. മാനസികവയസ് ശാരീരിക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍

Read Explanation:

ബുദ്ധിമാനം (Intelligence Quotiont) IQ 
  • ബുദ്ധിമാനം എന്ന പദം ആദ്യമായി പ്രയോഗിച്ചത് ജർമൻ മനഃശാസ്ത്രജ്ഞനായ വില്യം സ്റ്റേൺ (William Stern) ആണ്.
  •  മാനസികവയസ്സും (MA) കാലികവയസ്സും(CA) തമ്മിലുള്ള അനുപാദത്തിൻ്റെ ശതമാന രൂപമാണ് ബുദ്ധിമാനം (intelligence quotient) 
  • IQ = Mental Age / Chronological Age x 100.
  • MA(മാനസികവയസ്സ്)
  • CA(കാലികവയസ്സ്)
  • മേല്‍ സൂചിപ്പിച്ച സമവാക്യത്തിൻ്റെ  അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചുഇതാണ് വെഷ്ലര്‍ സ്കെയില്‍.
  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കലികവയസ്സിനു തുല്യമായിരുന്നാൽ അവൻ്റെ ബുദ്ധിമാനം 100 ആയിരിക്കും. 100 ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവിനേയും 100 ൽ കൂടിയ ബുദ്ധിമാനം ബുദ്ധിക്കൂടുതലിനേയും കാണിക്കുന്നു 
  • ബുദ്ധി നിലവാരത്തിൻ്റെ വർഗീകരണം:- 
    വ്യക്തികളെ അവരുടെ ബുദ്ധിനിലവാരത്തിൻെറ അടിസ്ഥാനത്തിൽ ലൂയി എംടെര്‍മാന്‍ നടത്തിയ വർഗ്ഗീകരണം.
    • 130 ൽ കൂടുതൽ - വളരെ മികച്ചത് / ധിക്ഷണാശാലി 
    • 115 - 130 - മികച്ചത് / ശ്രേഷ്‌ഠബുദ്ധി 
    • 85 - 115 - ശരാശരി
    • 70 - 85 - മന്ദബുദ്ധി 
    • 50 - 70 - മൂഢബുദ്ധി 
    • 30 - 50 - ക്ഷീണബുദ്ധി 
    • 30 - ൽ താഴെ ജഡബുദ്ധി 
  • IQ 70 ൽ താഴെയുള്ളവരെ ദുർബലബുദ്ധിയുള്ളവർ (Feeble minded) എന്നും 130 ൽ കൂടുതലുള്ളവരെ പ്രതിഭാസമ്പന്നർ (Gifted) എന്നും വിളിക്കുന്നു.

Related Questions:

അപ്പര്‍പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായ റാണിക്ക് പഠിക്കുമ്പോള്‍ ചര്‍ചകളും സംഘപ്രവര്‍ത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്നു കാണുന്നു. അവള്‍ ഏതു ബുദ്ധിയില്‍ മേല്‍ക്കൈ കാണിക്കുന്നു ?
വൈകാരിക ബുദ്ധി കൂടുതലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ?
"ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു (Intelligence re-framed)" എന്ന പുസ്തകത്തിൽ ഗാർഡനർ എത്ര തരം ബുദ്ധികളെകുറിച്ച് പറയുന്നു ?
An emotionally intelligent person is characterized by

Which is not the characteristic of intelligence

  1. It is a innate
  2. it is a complex
  3. thinking
  4. all of the above