ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?
Aഅക്ഷരം
Bഉപ്പ്
Cവളം
Dവിളവെടുപ്പ്
Answer:
B. ഉപ്പ്
Read Explanation:
- മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം.
- മലയാളത്തിലെ അതി പ്രശസ്ത കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്.
- രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27നാണ് അവാർഡ് നൽകുന്നത്.
- 1977 മുതൽ ആണ് വയലാർ അവാർഡ് നൽകി തുടങ്ങിയത്.
- വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരമായി നൽകുന്നത്.
- 'അഗ്നിസാക്ഷി' എന്ന നോവലിന് ലലളിതാംബിക അന്തർജ്ജനത്തിന് ആണ് ആദ്യമായി വയലാർ അവാർഡ് 1977ൽ ലഭിച്ചത്.
- 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിന് ബെന്യാമിന് 2021ൽ വയലാർ അവാർഡ് ലഭിച്ചു.