App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയിലെ മഹാനദിക്കും തമിഴ്‌നാട്ടിലെ വൈഗ നദിക്കും ഇടയിലായി നിലകൊള്ളുന്ന പർവ്വതനിര ?

Aവിന്ധ്യ പർവതനിര

Bഅരവല്ലി പർവതനിര

Cപൂർവ്വഘട്ട പർവതനിര

Dപശ്ചിമഘട്ട പർവതനിര

Answer:

C. പൂർവ്വഘട്ട പർവതനിര

Read Explanation:

പൂർവ്വഘട്ട മലനിരകൾ 

  • ഇന്ത്യയുടെ കിഴക്കൻ പ്രദേശത്ത് ബംഗാൾ ഉൾക്കടലിനും ഡെക്കാൺ പീഠഭൂമിക്കും സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര.

  • പശ്ചിമഘട്ടത്തേക്കാൾ പഴക്കമുള്ളതാണ് പൂർവ്വഘട്ടം

  • ഒഡീഷയിലെ മഹാനദിക്കും തമിഴ്‌നാട്ടിലെ വൈഗ നദിക്കും ഇടയിലായി 800 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്നു. 

  • പൂർവ്വഘട്ടം വ്യാപിച്ചുകിടക്കുന്ന സംസ്ഥാനങ്ങൾ ഒഡീഷ, ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്‌നാട്, തെലങ്കാന.

  • ഇടമുറിഞ്ഞതും ഉയരം കുറഞ്ഞതുമായ മലനിരകൾ.

  • ഈ നിരകളിലെ വിടവുകളിലൂടെയാണ് ഉപദ്വീപിയ നദികൾ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. (മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി)

  • പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജിൻഡാഘഡ (1690 മീ.). (Andhra Pradesh)

  • മഹേന്ദ്രഗിരി (1501 മീ.). (Odisha)


Related Questions:

Mountain ranges in the eastern part of India forming its boundary with Myanmar are collectively called as?
കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ഏത് പർവ്വതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
The part of the Himalayas lying between Satluj and Kali rivers is known as __________.
പൂർവ്വഘട്ട മലനിരകളുടെ ഏകദേശ നീളം എത്ര ?
ഗുരു ശിഖർ കൊടുമുടി ഏത് പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത് ?