ഒന്നാം കറുപ്പ് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?Aഷാങ്കായ് ഉടമ്പടിBയാങ്ങ്സി ഉടമ്പടിCനാങ്കിങ് ഉടമ്പടിDയെനാൻ ഉടമ്പടിAnswer: C. നാങ്കിങ് ഉടമ്പടി Read Explanation: ഒന്നാം കറുപ്പ് യുദ്ധം1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ചൈനയും (ക്വിങ് രാജവംശവും) തമ്മിൽ ചൈനയിൽ വച്ച് നടന്ന യുദ്ധമാണ് ഒന്നാം കറുപ്പ് യുദ്ധം.സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം.യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു.ഇതോടെ ചൈനീസ് പ്രദേശമായ ഹോങ്കോങ് ബ്രിട്ടൻ പിടിച്ചെടുത്തു.ഒടുവിൽ ബ്രിട്ടനും ചൈനയും തമ്മിൽ ഉണ്ടാക്കിയ നാൻകിങ് ഉടമ്പടിയിലൂടെ യുദ്ധം അവസാനിച്ചു.1997ലാണ് ചൈനയ്ക്ക് ഹോങ്കോങ് തിരികെ ലഭിച്ചത്.ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം കറുപ്പ് യുദ്ധത്തോടെയാണ്. Read more in App