App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം?

A1950

B1956

C1951

D1960

Answer:

C. 1951

Read Explanation:

ധനകാര്യ കമ്മീഷൻ ( Finance Commission)

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇന്ത്യൻ രാഷ്ട്രപതി രൂപീകരിക്കുന്നു 
  • കേന്ദ്ര ഗവൺമെന്റും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ നിർവചിക്കുന്നതിനായിട്ടാണ് ധനകാര്യ കമ്മീഷനുകൾ രൂപീകരിക്കുന്നത്.
  • ധനകാര്യ കമ്മീഷൻ ഒരു അർദ്ധ നീതിന്യായ സംവിധാനമാണ്(Quasi Judicial Body).
  • സാധാരണയായി അഞ്ചുവർഷം കൂടുമ്പോഴാണ് ധനകാര്യ കമ്മീഷനെ പുതുതായി രൂപീകരിക്കുന്നത്.
  • ന്യൂഡൽഹിയിലെ ടോൾസ്റ്റോയ് മാർഗിലുള്ള 'ജവഹർ വ്യാപാർഭവൻ' ആണ് ധനകാര്യ കമ്മീഷന്റെ ആസ്ഥാനം.
  • ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ. സി. നിയോഗി
  • നിലവിലെ കേന്ദ്ര ധനകാര്യ കമ്മീഷൻ - പതിനഞ്ചാം ധനകാര്യ കമ്മീഷൻ
  • പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ. കെ. സിംഗ് (2020-25)

Related Questions:

ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. പ്രധാനമന്ത്രിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.

  2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്.

  3. ഭരണഘടനയിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന നിശ്ചയിച്ചിരിക്കുന്നത്.

ദേശീയ മെഡിക്കൽ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?
രണ്ട് തവണ ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷയായ വനിതാ ?