App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉടനടി കാരണമായ സംഭവം ഏതാണ്?

Aലുസിറ്റാനിയ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്

Bആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Cവെർസൈൽസ് ഉടമ്പടി

Dസോം യുദ്ധം

Answer:

B. ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Read Explanation:

ഒന്നാം ലോക യുദ്ധം സംഭവിക്കാൻ പെട്ടെന്നുള്ള കാരണം

  • 1914 ജൂൺ 28 നു ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനെന്റും ഭാര്യയും ബോസ്നിയൻ തലസ്ഥാനമായ സാരയാവോയിൽ വെച്ചു വധിക്കപ്പെട്ടതാണ് യുദ്ധത്തിന്റെ ആസന്ന കാരണമായി കണക്കാക്കപ്പെടുന്നത്
  • സെർബിയൻ തീവ്രവാദിയായ ഗാവ്‌ലൊ പ്രിൻസപ്പ്  ആണ് അവരെ വധിച്ചത്.
  • സെർബിയൻ ഗവൺമെന്റിന് ഈ സംഭവത്തിൽ ഉണ്ടായിരുന്നപങ്കിനെ കുറിച്ച് ബോധ്യപ്പെട്ട ഓസ്ട്രിയ 11 വ്യവസ്ഥകൾ അടങ്ങുന്ന ഒരു അന്ത്യശാസനം സെർബിയക്ക് നൽകി.
  • 48 മണിക്കൂറിനുള്ളിൽ ഇതിനു മറുപടി നൽകണമെന്ന് ആസ്ട്രിയ ആവശ്യപ്പെട്ടു.
  • ഈ അന്ത്യശാസനം സെർബിയ നിരസിച്ചപ്പോൾ 1914 ജൂലൈ 28 ആം തീയതി ആസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
  • തുടർന്ന് ഓരോ സഖ്യരാഷ്ട്രവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നു.
  • ലോകത്തെ ചെറുതും വലുതുമായ രാഷ്ട്രങ്ങൾ നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കാളികളായി. അതിനാൽ ഈ യുദ്ധം ഒന്നാം ലോകയുദ്ധം എന്നറിയപ്പെടുന്നു.

Related Questions:

Which region did the Ottoman Turks manage to retain after the Treaty of Versailles?
To establish its dominance in Central Europe and Balkan Provinces, Germany planned to unite the .................
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ് ?
ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?
താഴെ പറയുന്ന കൂട്ടുകെട്ടുകളിൽ ഏതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത് ?