Challenger App

No.1 PSC Learning App

1M+ Downloads
ഒന്നായ് മുന്നേറാം എന്ന വാക്യം ഏത് ഉദ്യമത്തിൻ്റെ ലോഗോയോടൊപ്പം ആണ് കാണുന്നത് ?

Aകുടുംബശ്രീ

Bശുചിത്വമിഷൻ

Cദേശീയ തൊഴിലുറപ്പ് പദ്ധതി

Dസാക്ഷരതാ മിഷൻ

Answer:

A. കുടുംബശ്രീ

Read Explanation:

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ.

  • സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി.

  • 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.


Related Questions:

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കുന്നത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ' കർമചാരി ' പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരം ഏതാണ് ?
വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?
കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?
കുടുംബശ്രീയുടെ "കേരള ചിക്കൻ" വഴി വിൽപന നടത്തുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ആയുർവേദ കോളേജുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏതാണ് ?