App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം കൃഷി ഒരേ സ്ഥലത്ത് ഒരുമിച്ച് നടത്തുന്ന സമ്പ്രദായം അറിയപ്പെടുന്നത്?

Aസമ്മിശ്ര കൃഷി

Bസംയോജിത കൃഷി

Cവിശാലകൃഷി

Dഉപജീവന കൃഷി

Answer:

A. സമ്മിശ്ര കൃഷി

Read Explanation:

സമ്മിശ്ര കൃഷി

  • ഒന്നിലധികം കൃഷി ഒരേ സ്ഥലത്ത് ഒരുമിച്ച് നടത്തുന്നത്-സമ്മിശ്ര കൃഷി (Mixed Farming)

സംയോജിത കൃഷി( Integrated farming)

  • ഒന്നിലധികം കൃഷി ഒരേസമയം നടത്തുകയും ഒന്നും മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്ന രീതിയാണ് സംയോജിത കൃഷി (Integrated Farming)
  • കൃഷിയോടൊപ്പം കന്നുകാലി വളർത്തൽ,കോഴിവളർത്തൽ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള കൃഷി രീതി. 

വിശാലകൃഷി

  • കൂടുതൽ സ്ഥലത്ത് കുറഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി -വിശാലകൃഷി /വിപുലായ കൃഷി (Extensive farming)
  • യന്ത്രങ്ങളുടെ വ്യാപകമായ ഉപയോഗം മൂലം മെക്കാനിക്കൽ കൃഷി എന്നും അറിയപ്പെടുന്നു. 
  • വലിയ ഫാമുകളിൽ നടത്തുന്ന വ്യാപക കൃഷി രീതി- വിപുലമായ കൃഷി

ഉപജീവന കൃഷി

  • കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ഉപജീവന കൃഷി എന്നറിയപ്പെടുന്നു.


Related Questions:

ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
കേന്ദ്ര നിലക്കടല ഗവേഷണകേന്ദ്രം എവിടെ ?
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :
2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച ഭക്ഷ്യോത്പന്നം ഏതാണ് ?

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്