Challenger App

No.1 PSC Learning App

1M+ Downloads
ഒരണ സമരം നടന്ന വർഷം ?

A1995

B1957

C1889

D1985

Answer:

B. 1957

Read Explanation:

ഒരണ സമരം 

  • ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ കെ എസ് യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭം 
  • ഒരണ(ആറു പൈസ) യായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച സർക്കാർ നടപടിയെ തുടർന്നാണ് ആലപ്പുഴ ജില്ലയിൽ സമരം ആരംഭിച്ചത്.
  • കെ.എസ്‌.യു വിൻറെ നേതൃത്വത്തിൽ വയലാർ രവി എ കെ ആൻറണി എന്നിവരാണ്  സമരം നയിച്ചത് 
  • സമരത്തെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
  • എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
  • ഇതിനെ തുടർന്ന് കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു.
  • ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു

Related Questions:

പെരിനാട്ടു ലഹള നടന്ന വർഷം
ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
What was the primary goal of the "Nivarthana Agitation" ?

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായത് ഏതൊക്കെയാണ്?

  1. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം..
  2. ടി.കെ. മാധവൻ നേതൃത്വം നൽകി.
  3. എ.കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.
  4. മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു.

    പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം
    2. പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിത അക്കാമ്മ ചെറിയാനാണ്
    3. സമരസേനാനി എ.ജി.വേലായുധൻ രക്തസാക്ഷിയായ സത്യാഗ്രഹം.
    4. സി.കേശവൻ ഉദ്ഘാടനം ചെയ്ത സത്യാഗ്രഹം.