App Logo

No.1 PSC Learning App

1M+ Downloads
ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?

Aസൂക്ഷ്മജീവികൾ

Bഹരിത സസ്യങ്ങൾ

Cപ്രാണികൾ

Dകടുവകൾ

Answer:

B. ഹരിത സസ്യങ്ങൾ

Read Explanation:

  • സസ്യസാമ്രാജ്യത്തിൽ ബഹുകോശ യൂക്കാരിയോട്ടുകളാണ് സസ്യങ്ങൾ(അല്ലെങ്കിൽ ചെടികൾ), ഹരിതസസ്യങ്ങൾ എന്നും അറിയപ്പെടുന്നു.
  • വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു.
  • ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്.
  • ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു.
  • ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
  • രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്.
  • കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.

          പുഷ്പിക്കുന്ന സസ്യങ്ങൾ

           പുഷ്പിക്കാത്ത സസ്യങ്ങൾ


Related Questions:

അറ്റ പ്രൈമറി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇനിപ്പറയുന്ന ആവാസവ്യവസ്ഥകളിൽ ഏതാണ് ഏറ്റവും ഉൽപ്പാദനക്ഷമതയുള്ളത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും സ്ഥിരതയുള്ള ആവാസവ്യവസ്ഥ?
സുസ്ഥിരമായ ആവാസവ്യവസ്ഥയിൽ വിപരീതമാക്കാൻ കഴിയാത്ത പിരമിഡ് ആണ് .....
A distinct ecosystem that is saturated by water, either permanently or seasonally is called ?

ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ് ?

i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു.

ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.

iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നുപറയുന്നു.

iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.