App Logo

No.1 PSC Learning App

1M+ Downloads
ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം

Aചെളിവെള്ളം

Bകഞ്ഞിവെള്ളം

Cഉപ്പുവെള്ളം

Dചോക്കുപൊടിയും വെള്ളവും

Answer:

C. ഉപ്പുവെള്ളം

Read Explanation:

ഏകാത്മക മിശ്രിതം (Homogenous Mixture):

         ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു

ഉദാഹരണം:

       മഴ വെള്ളം, വിനാഗിരി, ഉപ്പു വെള്ളം, ലോഹക്കൂട്ടുകൾ (alloys) എന്നിവ   

 

ഭിന്നാത്മക മിശ്രിതം (Heterogenous Mixture):

        ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു

ഉദാഹരണം:

       കടൽ ജലം, ചെളിവെള്ളം, കഞ്ഞിവെള്ളം, ചോക്കുപൊടിയും വെള്ളവും, വെള്ളവും എണ്ണയും എന്നിവ  


Related Questions:

താഴെ തന്നിരിക്കുന്നവയിൽ കോളോയ് ഡിന്റെ ഉദാഹരണം കണ്ടെത്തുക .
കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ എന്നിവയുടെ മിശ്രിതം എങ്ങനെ അറിയപ്പെടുന്നു?
ഒരു സംയുക്തത്തിന് നിശ്ചലാവസ്ഥയോട് കൂടുതൽ ആകർഷണമുണ്ടെങ്കിൽ അതിന്റെ Rf മൂല്യം എങ്ങനെയായിരിക്കും?
അയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രാഫി എന്തിനെ അടിസ്ഥാനമാക്കിയാണ് ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്നത്?
താഴെ തന്നിരിക്കുന്നവയിൽ വിതരണ മാധ്യമ൦ ദ്രാവകം ആയത് ഏത് ?