Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാർ 5 സെക്കൻഡിനുള്ളിൽ അതിന്റെ പ്രവേഗം 18 km/h-ൽ നിന്ന് 36 km/h ആക്കുന്നു. അങ്ങനെയെങ്കിൽ m/s2 -ൽ അതിന്റെ ത്വരണം എത്ര ?

A0.5

B3

C1

D4

Answer:

C. 1

Read Explanation:

     സമയവുമായി ബന്ധപ്പെട്ട് ഒരു വസ്തുവിൻ്റെ വേഗതയിൽ വരുന്ന മാറ്റമാണ് ത്വരണം എന്ന് നിർവചിക്കുന്നത്.

  • ത്വരണം = (പ്രവേഗ വ്യത്യാസം)/സമയം


ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ,

  • പ്രവേഗ വ്യത്യാസം = (36-18) km/h = 18 km/h
  • 18 km/h = ? m/s
  • (ത്വരണം m/s2 ൽ കണ്ടെത്തേണ്ടതാണ്.)
  • 18 km/h = 18 x (5/18)m/s
  • സമയം = 5 sec


ത്വരണം = (പ്രവേഗ വ്യത്യാസം)/സമയം

= [(18 x (5/18] ÷ 5

= (18x5)/(18x5)

= 1 m/s2

 


Related Questions:

വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം സ്ഥാനാന്തരത്തിന് നേർ അനുപാതത്തിലും വിപരീത ദിശയിലുമായിരിക്കും. ഇത് ഏത് ചലനത്തെ സൂചിപ്പിക്കുന്നു?
ഒരു ക്രിസ്റ്റലിന്റെ യൂണിറ്റ് സെല്ലിന്റെ വലിപ്പം വർദ്ധിക്കുമ്പോൾ, അതിന്റെ X-റേ ഡിഫ്രാക്ഷൻ പാറ്റേണിൽ എന്ത് മാറ്റം വരാം?
പ്രകാശത്തിന് ഒരു അനുപ്രസ്ഥ തരംഗ സ്വഭാവം ഉണ്ടെന്ന് തെളിയിക്കുന്ന പ്രതിഭാസം ഏതാണ്?

താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ അപവർത്തനവുമായി ബന്ധമില്ലാത്തത്‌?

  1. നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു

  2. രാവും പകലും ഉണ്ടാകുന്നത്

  3. സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്

  4. ആകാശനീലിമ 

ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. A) പദാർത്ഥത്തിന്റെ സ്വഭാവം (Nature of the material)
  2. B) നീളം (Length)
  3. C) പ്രതലപരപ്പളവ് (Surface area)
  4. D) വലിവ് (Tension)
  5. E) ഛേദതല വിസ്തീർണം (Cross-sectional area)