App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റകൃത്യം തടയാൻ പൊലീസിന് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ?

ASection 61

BSection 58

CSection 38

Dഇതൊന്നുമല്ല

Answer:

C. Section 38

Read Explanation:

Section 38 - കുറ്റകൃത്യം തടയുന്നതിന് പോലീസ് ഇടപെടൽ ( police to interfere for preventing offences )

  • ഒരു പോലീസ് ഉദ്യോഗസ്ഥൻ അയാളുടെ സാന്നിധ്യത്തിലോ സമീപത്തോ നടന്നു കൊണ്ടിരിക്കുന്നതോ നടക്കാൻ പോകുന്നതോ ആയ ഏതെങ്കിലും കുറ്റകൃത്യം അയാളുടെ കഴിവിന്റെ പരമാവധി നിയമപരമായി ഇടപെട്ട് തടയേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്

  • ഈ ആവശ്യത്തിനായി അയാൾക്ക് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടാവുന്നതാണ് .ന്യായമായ കാരണമില്ലാതെ നിയമാനുസൃതമായ ഇത്തരം നിർദ്ദേശങ്ങൾ പ്രസ്തുത വ്യക്തിക്ക് അനുസരിക്കാതിരിക്കാൻ പാടില്ലാത്തതും ആകുന്നു

  • അപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നു എന്ന കാരണം കൊണ്ട് മാത്രം ഒരു വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല .ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആ വ്യക്തിക്കെതിരെ യാതൊരു നിയമ നടപടികളും സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു


Related Questions:

ഒരു കുറ്റം നടന്നുവെന്ന് ഇരയായ സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ കുറ്റകൃത്യം തടയാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനോ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 119 പ്രകാരം അടക്കേണ്ട പിഴ എത്ര ?
സ്ത്രീകൾക്ക് പരാതിപ്പെടുന്നതിനായി ലഭ്യമായ പ്രത്യേക സൗകര്യം ഏതാണ്?
കേരള പോലീസ് ആക്ട്, 2011ൻ്റെ ചുരുക്ക പേര് എന്താണ്?
പോലീസ് എങ്ങനെ നിയമം നടപ്പിലാക്കണം?
POCSO Act പ്രകാരം വ്യാജവിവരം നൽകിയാൽ എന്ത് ശിക്ഷ ലഭിക്കും?