Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം :

Aചാൾസ് നിയമം

Bജൂൾ നിയമം

Cഅവഗാഡ്രോ നിയമം

Dബോയിൽ നിയമം

Answer:

D. ബോയിൽ നിയമം

Read Explanation:

ബോയിൽ നിയമം

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിൻ്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും 
  • മർദ്ദം P എന്നും,വ്യാപ്തം V  എന്നും സൂചിപ്പിച്ചാൽ  P x V ഒരു സ്ഥിര സംഖ്യയായിരിക്കും 
  • P1/P2=V1/V 2
  • ഒരു അക്വാറിയത്തിൻ്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളകളുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടി വരുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന നിയമം -ബോയിൽ നിയമം 

Related Questions:

ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം?
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളിക് ജാക്ക് പ്രവർത്തിക്കുന്നത്?
ഏത് നിയമവുമായാണ് ഗതിക സിദ്ധാന്തം കൂടുതൽ പൊരുത്തപ്പെടുന്നത്?
അറ്റോമീകരണ എൻഥാൽപി എന്നാൽ എന്ത്?