Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?

A24 സെന്റിമീറ്റർ

B8 സെന്റിമീറ്റർ

C12 സെന്റിമീറ്റർ

D48 സെന്റിമീറ്റർ

Answer:

C. 12 സെന്റിമീറ്റർ

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 

  • ഗോളീയ ദർപ്പണങ്ങൾ -പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ 

  • കോൺവെക്സ് ദർപ്പണങ്ങൾ - പ്രതിപതന തലം പുറത്തേക്ക് ഉന്തിനിൽക്കുന്ന ഗോളീയ ദർപ്പണങ്ങൾ

  • പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യ ബിന്ദു 

  • ഫോക്കസ് ദൂരം - ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലം 
  • f =R/2 
  • R- ദർപ്പണത്തിന്റെ വക്രതാ ആരം 
  • ഇവിടെ R=24 cm 
  • f = R/2 
  • f =24/2 =12 cm 

Related Questions:

ചുവടെ ചേർക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദം കൂടുന്നു.
  2. പരപ്പളവ് കുറയുമ്പോൾ മർദം കുറയുന്നു
  3. ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപക മർദ്ദം
    അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
    വ്യതികരണ പാറ്റേൺ ഉണ്ടാക്കുന്നതിന് ഏറ്റവും നിർബന്ധമായും വേണ്ട പ്രകാശത്തിന്റെ ഗുണം എന്താണ്?
    50 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിൽ കുടി കടന്നുപോകുന്ന ഇലക്ട്രോണിന്റെ ഡി-ബോളി തരംഗ ദൈർഘ്യം :

    വൈദ്യുത സർക്കിട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്?

    1. ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് ആണ്
    2. ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കിട്ട് ആണ്.
    3. അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ
    4. തുറന്ന സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ