App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം (f) 15 സെ.മീ. ആണെങ്കിൽ അതിന്റെ വക്രതാ ആരം (R) എത്ര ?

A30 സെ.മീ.

B20 സെ.മീ.

C15 സെ.മീ.

D40 സെ.മീ.

Answer:

A. 30 സെ.മീ.

Read Explanation:

ഗോളീയ ദർപ്പണങ്ങൾ

  • പ്രതിപതന പ്രതലങ്ങൾ വളഞ്ഞിരിക്കുന്ന ദർപ്പണങ്ങളാണ് ഗോളീയ ദർപ്പണങ്ങൾ.
  • പ്രതലങ്ങൾ പുറത്തേക്കോ അകത്തേക്കോ വളഞ്ഞിരിക്കും.
  • ഈ ദർപ്പണങ്ങൾ സാധാരണയായി വൃത്തത്തിന്റെ ഭാഗമായിരിക്കും.
  • ഉൻമധ്യ ദർപ്പണം അഥവാ കോൺവെക്സ് ദർപ്പണം പ്രകാശ സ്രോതസ്സിനോട് തള്ളി നിൽക്കുന്ന ഗോളീയ പ്രതലമുള്ള ദർപ്പണമാണ് ഉൻമധ്യ ദർപ്പണം (ഉത്തലദർപ്പണം).
  • അവയ്ക്ക് വെളിച്ചത്തെ കേന്ദ്രീകരിക്കാൻ സാധ്യമല്ല.
  • ഒരു ഉൻമധ്യ ദർപ്പണത്തിൽ മിഥ്യാ പ്രതിബിംബമേ രൂപപ്പെടൂ. അതിനു കാരണം അവയുടെ രശ്മീകേന്ദ്രവും (ഫോക്കസ്) (F) വക്രതാ ആരവും എത്തിച്ചേരാൻ പറ്റാത്ത രീതിയിലുള്ള ഭാവനാ ബിന്ദുക്കളാണ്.
  • നതമധ്യ ദർപ്പണം അഥവാ കോൺകേവ് ദർപ്പണം പ്രകാശ സ്രോതസ്സിന്റെ എതിർവശത്ത് തള്ളി നിൽക്കുന്ന ഗോളീയ പ്രതലമുള്ള ദർപ്പണമാണ് നതമധ്യ ദർപ്പണം (അവതലദർപ്പണം).
  • ഒരു രശ്മീകേന്ദ്ര ബിന്ദുവിൽ ഇവയ്ക്ക് പ്രകാശത്തെ കേന്ദ്രീകരിക്കാൻ സാധിക്കുന്നു.
  • സമാന്തരമായി വരുന്ന പ്രകാശ രശ്മികളെ കൂട്ടിച്ചേർക്കാൻ സാധിക്കുന്ന ഈ ദർപ്പണത്തെ സംവ്രജന ദർപ്പണം (Converging mirror) എന്നും വിളിക്കുന്നു. 
  • ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ, ആ ഗോളത്തിന്റെ കേന്ദ്രമാണ് വക്രതാകേന്ദ്രം.
  • വക്രത കേന്ദ്രത്തിൽ നിന്നും ദർപ്പണത്തിലേക്ക് വരയ്ക്കുന്ന ഏതൊരു രേഖയും ദർപ്പണത്തിന് ലംബമായിരിക്കും.
  • ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ,ആ ഗോളത്തിന്റെ ആരമാണ് വക്രതാ ആരം.
  • വക്രതാകേന്ദ്രത്തിൽ നിന്നു ദർപ്പണത്തിന്റെ പ്രതിപതനതലത്തിലേക്കുള്ള അകലം വക്രതാ ആരമായിരിക്കും.
  • ഒരു ദർപ്പണത്തിന്റെ പ്രതിപതനതലമാണ് അപ്പർച്ചർ.
  • ദർപ്പണത്തിന്റെ പ്രതിപതനതലത്തിന്റെ മധ്യബിന്ദുവാണ് പോൾ.
  • ഗോളീയദർപ്പണങ്ങളിലും പതനകോണും പ്രതിപതനകോണും തുല്യമാണ്.
  • ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിന് സമാന്തരമായി ദർപ്പണത്തിൽ പതിക്കുന്ന പ്രകാശരശ്മികൾ പ്രതിപതനത്തിനുശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിലൂടെ കടന്നുപോകുന്നു. ഈ ബിന്ദുവാണ് കോൺകേവ് ദർപ്പണത്തിന്റെ മുഖ്യഫോക്കസ്.
  • ഒരു കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പ്രകാശ രശ്മികൾ പ്രതിപതനത്തിനുശേഷം ദർപ്പണത്തിന്റെ മറുഭാഗത്ത് മുഖ്യഅക്ഷത്തിലുള്ള ഒരു ബിന്ദുവിൽനിന്നു വരുന്നതുപോലെ തോന്നുന്നു. ഈ ബിന്ദുവാണ് കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യഫോക്കസ്.
  • ഒരു ദർപ്പണത്തിന്റെ പോളിൽനിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസ് ദൂരം.

ഒരു ഗോളീയദർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിന്റെ വക്രതാ ആരത്തിന്റെ പകുതിയായിരിക്കും.

ഫോക്കസ് ദൂരം = വക്രതാ ആരം / 2

വക്രതാ ആരം = ഫോക്കസ് ദൂരം x 2

 വക്രതാ ആരം = 15 x 2 = 30                                          

 


Related Questions:

ബ്രൂസ്റ്ററിന്റെ കോൺ (θ B) എപ്പോഴാണ് സംഭവിക്കുന്നത്?
ലോജിക് ഗേറ്റുകൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന അർദ്ധചാലക (Semiconductor) വസ്തുക്കൾ താഴെ പറയുന്നവയിൽ ഏതാണ്?
സെമികണ്ടക്ടറുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡോപ്പിംഗ് (doping) പ്രക്രിയയിലൂടെ അവയെ എന്ത് തരം വസ്തുക്കളാക്കി മാറ്റുന്നു?
ഒരു ഓസിലേറ്ററിൽ ബാർക്ക്ഹോസെൻ മാനദണ്ഡം (Barkhausen Criterion) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി :