App Logo

No.1 PSC Learning App

1M+ Downloads
ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?

Aഅഭിപ്രേരണ

Bബുദ്ധി

Cഅഭിരുചി

Dവ്യക്തിത്വം

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

“ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - ആരുടെ വാക്കുകളാണ് ?
സാമൂഹിക വികാസത്തിൻ്റെ അടിസ്ഥനം എന്നത് ബന്ധുരയുടെ കണ്ടെത്തലിൽ എന്തായിരുന്നു ?
Why should a lesson plan be written rather than just mental or oral?
ബ്ലൂമിന്റെ ടാക്സോണമി പരിഷ്കരിക്കുന്നതിന് നേതൃത്വം നൽകിയത് ?
The most important function of a teacher is to: