App Logo

No.1 PSC Learning App

1M+ Downloads
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണം :

Aദൈനിക താപന്തരം

Bബാരോമീറ്റർ

Cഹൈഗ്രോമീറ്റർ

Dമാക്സിമം - മിനിമം തെർമോമീറ്റർ

Answer:

D. മാക്സിമം - മിനിമം തെർമോമീറ്റർ

Read Explanation:

താപനില

  • അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ് താപനില

  • ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം തെർമോമീറ്റർ (ഉഷ്ണമാപിനി) .

  • സൂര്യരശ്‌മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത് ഉച്ചയ്ക്ക് 12 മണിക്ക്.

  • അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്.

  • ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.

മാക്സിമം -  മിനിമം തെർമോമീറ്റർ

  • ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണം

  • രണ്ട് തെർമോമീറ്ററുകൾ 'U' ആകൃതിയിലുള്ള ഗ്ലാസ് ട്യൂബിനാൽ ബന്ധിച്ചിരിക്കുന്നു.

  • മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്നത് ആൽക്കഹോൾ.


Related Questions:

Places on the earth were the night temperature fails below 0° Celsius. Instead of dew, tiny ice crystals are formed in such places. This form of condensation is called :
കൊമേഴ്സ്യൽ ജെറ്റ് വിമാനങ്ങൾ പറക്കുന്ന അന്തരീക്ഷ പാളി?
അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിൽ ചാര നിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത് ?
Life exists only in?
സൂര്യനും ചന്ദ്രനും വലയങ്ങൾ തീർക്കുന്ന മേഘങ്ങൾ ഏതാണ് ?