App Logo

No.1 PSC Learning App

1M+ Downloads
ഒരു ധാതുവിൽ നിന്ന് എളുപ്പത്തിലും വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്നെങ്കിൽ അതിനെ ആ ലോഹത്തിന്റെ _____ എന്ന് വിളിക്കാം.

Aഅയിര്

Bഉല്‍പന്നം

Cഉല്‍പ്രേരകങ്ങള്‍

Dഅഭികാരകം

Answer:

A. അയിര്

Read Explanation:

ധാതുക്കൾ  (Minerals):

        ലോഹങ്ങളോടൊപ്പം മാലിന്യങ്ങളും അടങ്ങിയിരിക്കുന്ന സംയുക്തങ്ങളെ ധാതുക്കൾ എന്ന് വിളിക്കുന്നു.

അയിരുകൾ (Ores):

        ലോഹങ്ങൾ എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കളാണ്, അയിരുകൾ.

അഭികാരകം (Reactants):

     ആറ്റങ്ങളോ, അയോണുകളോ, തന്മാത്രകളോ പ്രതിപ്രവർത്തിച്ച്, ഒരു പുതിയ പദാർത്ഥം ഉണ്ടാക്കുന്നു. ഈ  പ്രതിപ്രവർത്തികുന്നവയെ അഭികാരകങ്ങൾ (Reactants) എന്ന് വിളിക്കുന്നു.     

ഉല്‍പന്നം (Product):

      ഒരു രാസപ്രവർത്തന ഫലമായി രൂപപ്പെടുന്ന പുതിയ ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകളെ, ഉൽപ്പന്നങ്ങൾ എന്ന് വിളിക്കുന്നു.

ഉല്‍പ്രേരകങ്ങള്‍ (Catalysts):

      ഒരു രാസ പ്രക്രിയയിൽ പ്രതികരണത്തിന്റെ നിരക്ക് വേഗത്തിലാക്കുന്നതിനോ, കുറയ്ക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കാറ്റലിസ്റ്റ് .

 


Related Questions:

അലുമിനിയത്തിന്റെ അയിര് ഏതാണ് ?
അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയുന്ന രീതി ?
സിങ്കിന്റെ അയിര് ഏതാണ് ?
താഴെ പറയുന്നതിൽ സ്വേദനം വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയാത്ത ലോഹം ?
ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് ഏത് ?