Challenger App

No.1 PSC Learning App

1M+ Downloads

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്

    A1 തെറ്റ്, 3 ശരി

    B4 മാത്രം ശരി

    C1, 2, 4 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    • അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ.
    • ഹെവിയ ബ്രസ്സീലിയൻസിസ്  എന്ന  ശാസ്ത്രീയനാമം സൂചിപ്പിക്കുന്ന പോലെ റബ്ബറിൻ്റെ ജന്മദേശം ബ്രസീലാണ്.
    • 25 ഡിഗ്രി സെൽസ്യസിൽ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളിൽ മഴയും ലാറ്ററേറ്റ് മണ്ണും ആണ് റബ്ബർ കൃഷിക്ക് അനുയോജ്യമായ ഘടകങ്ങൾ.
    • 1875ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്.
    • ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് കേരളത്തിലാണ്.
    • കേരളത്തിൽ തന്നെ ആദ്യമായി മധ്യതിരുവിതാംകൂറിൽ ആണ് റബ്ബർ കൃഷി ആരംഭിച്ചത്.

    Related Questions:

    മഴക്കാലത്തെ ആശ്രയിച്ചുള്ള കൃഷി ഏതാണ് ?
    2019 - 2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്തെ മൊത്തം (Gross Value Added) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ?
    കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരംകമ്പിളി ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?
    ജൈവകൃഷിയുടെ പിതാവായി അറിയപ്പെടുന്നത് ?
    What is the local name used for the primitive form of cultivation (slash and burn agriculture) in the Indian state of Andhra Pradesh?