Aപോസിറ്റീവ് പരികല്പന
Bനെഗറ്റീവ് പരികല്പന
Cശൂന്യ പരികല്പന
Dപ്രധാന പരികല്പന
Answer:
C. ശൂന്യ പരികല്പന
Read Explanation:
പരീക്ഷണരീതി (Experimental Method)
ഒരു കാരണം (Cause) ഒരു ഫലം (Effect) ഉണ്ടാക്കുന്നുണ്ടോ എന്ന് നിയന്ത്രിത സാഹചര്യത്തിൽ പരിശോധിക്കുന്ന ഗവേഷണരീതിയാണ് പരീക്ഷണരീതി.
മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയാണിത്.
വിൽഹം വൂണ്ടാണ് ഈ രീതി മുന്നോട്ട് വെച്ചത്.
പരീക്ഷണത്തിന് പരീക്ഷണഗ്രൂപ്പ്, നിയന്ത്രിതഗ്രൂപ്പ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ വേണം.
വ്യവഹാരങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന രീതിയാണ് പരീക്ഷണരീതി.
വ്യക്തിയുടെ വ്യവഹാരത്തെ, നിയന്ത്രിതമായ സാഹചര്യത്തിൽ, സ്വതന്ത്രചരങ്ങളെ (Independent variables) നിയന്ത്രിച്ചും മാറ്റം വരുത്തിയും ആശ്രിത ചരങ്ങളിലുള്ള (Dependent variable) വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന രീതിയാണിത്.
ഉദാ: വിദ്യാർത്ഥികളുടെ മാർക്കും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഈ രീതി ഉപയോഗിക്കാം.
ഈ പരീക്ഷണത്തിൽ ഉത്കണ്ഠ സ്വതന്ത്രചരവും, മാർക്ക് ആശ്രിത ചരവുമാണ്.
ഒരു പരീക്ഷണത്തിൽ രണ്ട് ഗ്രൂപ്പുകളുണ്ടാക്കും. പരീക്ഷണ ഗ്രൂപ്പും (Experimental Group) നിയന്ത്രിത ഗ്രൂപ്പും(Controlled Group).
പരീക്ഷണം നടത്തുന്നതിനു മുമ്പ് പരീക്ഷകൻ ചില താല്ക്കാലിക അനുമാനങ്ങൾ മുന്നോട്ട് വെക്കും. പരികല്പനകൾ (Hypotheses) എന്നാണ് ഇതറിയപ്പെടുന്നത്.
പരീക്ഷണത്തിനു ശേഷം ആദ്യം മുന്നോട്ട് വെച്ച പരികല്പന ശരിയാണെന്ന് തെളിഞ്ഞാൽ അതിനെ പോസിറ്റീവ് പരികല്പന എന്ന് വിളിക്കുന്നു.
തെറ്റാണെന്ന് തെളിഞ്ഞാൽ നെഗറ്റീവ് പരികല്പന എന്നും പറയുന്നു.
പരികല്പനയും ഗവേഷണ ഫലവും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിൽ അതിനെ ശൂന്യ പരികല്പന (Null Hypothesis) എന്നു വിളിക്കുന്നു.