Challenger App

No.1 PSC Learning App

1M+ Downloads
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ഷെല്ലുകളുടെ എണ്ണം ----.

Aകൂടി വരുന്നു

Bകുറഞ്ഞു വരുന്നു

Cമാറ്റം ഉണ്ടാകുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

C. മാറ്റം ഉണ്ടാകുന്നില്ല

Read Explanation:

ആറ്റത്തിന്റെ വലിപ്പത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ:

  1. ന്യൂക്ലിയർ ചാർജ്

  2. ഷെല്ലുകളുടെ എണ്ണം

ഗ്രൂപ്പിൽ:

  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നുണ്ടെങ്കിലും, അതിന്റെ സ്വാധീനത്തെ മറികടക്കുന്ന വിധത്തിൽ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനാൽ ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു.

പീരിയഡിൽ:

  • ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ഷെല്ലുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകുന്നില്ല. എന്നാൽ ന്യൂക്ലിയർ ചാർജ് ക്രമേണ കൂടുന്നു.

  • ബാഹ്യതമ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിന്റെ ആകർഷണ ബലം കൂടുന്നു. അതിനാൽ ആറ്റത്തിന്റെ വലിപ്പം ക്രമേണ കുറയുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?
അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, --- എന്ന സംഖ്യ കൂടി കൂട്ടുന്നു.
ആറ്റത്തിന്റെ വലുപ്പം പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറും :