ഒരു പ്രത്യേക നിമിഷത്തിലെ ഒരു വസ്തുവിന്റെ വേഗതയാണ് ?
Aതൽക്ഷണ വേഗത
Bവേരിയബിൾ വേഗത
Cശരാശരി വേഗത
Dഏകീകൃത വേഗത
Answer:
A. തൽക്ഷണ വേഗത
Read Explanation:
ഏകീകൃത വേഗത Uniform speed):
ഒരു വസ്തു തുല്യ സമയ ഇടവേളയിൽ തുല്യ ദൂരം പിന്നിട്ടാൽ ആ വസ്തു ഏകീകൃത വേഗതയിൽ നീങ്ങുന്നു എന്ന് പറയാം.
വേരിയബിൾ വേഗത (Variable speed):
ഒരു വസ്തുവിന്റെ വേഗത, വ്യത്യസ്ത വേഗതയിൽ സഞ്ചരിക്കുകയും, അത്‍ സമയവുമായി ബന്ധപ്പെട്ട് മാറുകയും ചെയ്യുമെങ്കിൽ. അതിനെ നോൺ-യൂണിഫോം വേഗത / വേരിയബിൾ വേഗത എന്നറിയപ്പെടുന്നു.
ശരാശരി വേഗത (Average speed):
ഒരു വസ്തു സഞ്ചരിച്ചതിന്റെ ആകെ ദൂരത്തെ, ആ ദൂരം സഞ്ചരിക്കാൻ എടുത്ത ആകെ സമയം കൊണ്ട് ഹരിച്ചാണ് ശരാശരി വേഗത കണക്കാക്കുന്നത്.
തൽക്ഷണ വേഗത (Instantaneous speed):
ഒരു പ്രത്യേക നിമിഷത്തിലെ (തൽക്ഷണം) ഒരു വസ്തുവിന്റെ വേഗതയാണ് തൽക്ഷണ വേഗത.