App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ ഇരുപത് അംഗങ്ങളോളം വരുന്ന ആളുകൾ ഒത്തുചേർന്ന് ചെറിയ സംഘങ്ങൾ രൂപീകരിക്കുന്നു. ഓരോ അംഗവും നിശ്ചിത തുക സംഘത്തിൽ നിക്ഷേപിക്കുന്നു. ബാങ്കുകൾ ഈ സംഘങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ നൽകുന്നു. അങ്ങനെ രണ്ടു രീതിയിൽ കിട്ടിയ പണം മൂലധനമാക്കി അംഗങ്ങൾക്ക് വായ്‌പ നൽകുന്നു. ഈ സമ്പ്രദായമാണ് :

Aഓഹിരി വിപണി

Bമ്യൂച്വൽ ഫണ്ട്

Cലൈഫ് ഇൻഷ്വറൻസ്

Dമൈക്രോ ഫിനാൻസ്

Answer:

D. മൈക്രോ ഫിനാൻസ്

Read Explanation:

  • മൈക്രോ ഫിനാൻസ് (Microfinance): സാധാരണ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക്, ചെറിയ തുകകൾ വായ്പയായി നൽകുന്ന സാമ്പത്തിക സേവനത്തെയാണ് മൈക്രോ ഫിനാൻസ് എന്ന് പറയുന്നത്. സ്വയം സഹായ സംഘങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

  • ഓഹരി വിപണി (Stock Market): ഇത് ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലമാണ്.

  • മ്യൂച്വൽ ഫണ്ട് (Mutual Fund): ഇത് നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ച് ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഒരു കൂട്ടായ നിക്ഷേപമാണ്.

  • ലൈഫ് ഇൻഷുറൻസ് (Life Insurance): ഒരു വ്യക്തിയുടെ മരണശേഷം സാമ്പത്തിക സഹായം നൽകുന്ന ഇൻഷുറൻസ് പോളിസികളാണ് ഇത്.


Related Questions:

മുതലാളിത്ത സമ്പദ്വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കുന്നത്
താഴെ പറയുന്നവയിൽ ഏതാണ് സമ്പത്ത് വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് വികസിത സമ്പദ്വ്യവസ്ഥയല്ലാത്തത് ?
എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
In which economy decisions are taken on the basis of price mechanism ?