സെക്ഷൻ 38 : ഒരു പ്രദേശത്തെ വന്യജീവി സങ്കേതങ്ങളോ ദേശീയ ഉദ്യാനങ്ങളോ ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം (Power of Central Government to declare areas as Sanctuaries or National Parks)
സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശം കേന്ദ്രസർക്കാരിന് കൈമാറുകയും സെക്ഷൻ 18 ലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെങ്കിലും കേന്ദ്രസർക്കാരിന് ആ പ്രദേശത്തെ വിജ്ഞാപനത്തിലൂടെ സാങ്‌ച്വറിയായി പ്രഖ്യാപിക്കാവുന്നതാണ്.
35-ാം വകുപ്പിൽ വ്യക്തമാക്കിയിരിക്കുന്ന വ്യവസ്ഥകൾ മേൽപ്പറഞ്ഞ പ്രദേശത്തിന് ബാധകമാണെങ്കിൽ കേന്ദ്രസർക്കാരിന് ആ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാവുന്നതാണ്.
സാങ്ച്വറി അല്ലെങ്കിൽ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രദേശത്ത് ലൈഫ് വാർഡന് നൽകപ്പെട്ട അധികാരങ്ങളും കടമകളും ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥൻ നിർവഹിക്കുന്നതാണ്