Challenger App

No.1 PSC Learning App

1M+ Downloads
ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്ര തത്വം ഏത്?

Aബോയിൽ നിയമം

Bപാസ്കൽ നിയമം

Cബർണോളി നിയമം

Dചാൾസ് നിയമം

Answer:

B. പാസ്കൽ നിയമം

Read Explanation:

പാസ്കൽസ് നിയമം: 

          ഒരു സംവൃത വ്യൂഹത്തിൽ (Closed system) അടങ്ങിയിരിക്കുന്ന ദ്രാവകത്തിൽ, ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും, ഒരേപോലെ അനുഭവപ്പെടുന്നു. ഇതാണ് പാസ്കൽസ് നിയമം.

ഉദാഹരണം:

ഹൈഡ്രോളിക് ബ്രേക്ക്, വാഹനങ്ങളിലെ ബ്രേക്ക്, മണ്ണു മാന്തി

ബോയിൽ നിയമം:

             ഊഷ്മാവ് സ്ഥിരമായി ഇരിക്കുന്ന ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും. ഇതാണ് ബോയിൽ നിയമം. 

ബർണോളി നിയമം:

           സ്ഥിരതയോടെ ഒഴുകുന്ന ഒരു ദ്രാവകത്തിന്റെ പ്രവേഗം കൂടുമ്പോൾ, മർദ്ദം കുറവായിരിക്കും. ഇതാണ് ബർണോളി നിയമം.

ഉദാഹരണം:

വിമാനത്തെ ഉയർത്തുന്ന മർദ്ദം

ചാൽസ് നിയമം:

          സ്ഥിര മർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന, നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും, കെൽവിൻ സ്കെയിലിലെ ഊഷ്മാവും, നേർ അനുപാതത്തിൽ ആയിരിക്കും. ഇതാണ് ചാൽസ് നിയമം.


Related Questions:

കെട്ടിടങ്ങൾക്കുള്ളിൽ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തിൽ അതിനെ രൂപപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?
മില്ലർ ഇൻഡെക്സുകൾ ഉപയോഗിച്ച് ക്രിസ്റ്റൽ ലാറ്റിസുകൾ പഠിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്?
പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ് ?
ഒരു പോളറോയ്ഡ് (Polaroid) ലെൻസ് എന്തിനാണ് ഉപയോഗിക്കുന്നത്?