Challenger App

No.1 PSC Learning App

1M+ Downloads

ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?

  1. ആരോഗ്യസംരക്ഷണം
  2. വിദ്യാഭ്യാസസൗകര്യം
  3. ഗതാഗതസൗകര്യം
  4. അതിര്‍ത്തി സംരക്ഷണം

    Aiii, iv എന്നിവ

    Bii മാത്രം

    Cഎല്ലാം

    Div മാത്രം

    Answer:

    D. iv മാത്രം

    Read Explanation:

    ഒരു  രാഷ്ട്രത്തിന്റെ ചുമതലകളെ  നിര്‍ബന്ധിത ചുമതലകളും വിവേചന ചുമതലകളും എന്ന് രണ്ടായി തിരിച്ചിരിക്കുന്നു 

    നിര്‍ബന്ധിത ചുമതലകള്‍

    • നിര്‍ബന്ധിത ചുമതലകളില്‍ നിന്നും രാഷ്ട്രത്തിന് മാറിനില്‍ക്കാന്‍ കഴിയില്ല.
    • നിര്‍ബന്ധിതചുമതലകള്‍ നിര്‍വഹിക്കാത്ത പക്ഷം ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നഷ്ടമാവുന്നു.
    • അതിര്‍ത്തി സംരക്ഷണം, ആഭ്യന്തര, സമാധാനം, അവകാശ സംരക്ഷണം, നീതിനടപ്പാക്കല്‍ എന്നിവ പ്രധാനപ്പെട്ട നിര്‍ബന്ധിത ചുമതലകളാണ്‌.

    വിവേചന ചുമതലകള്‍

    • രാഷ്ട്രത്തിന്റെ സാമ്പത്തികസ്ഥിതിക്കനുസരിച്ച്‌ നിര്‍വ്വഹിക്കേണ്ട ചുമതലകളാണ്‌ വിവേചന ചുമതലകള്‍.
    • ഇത്തരം പ്രവര്‍ത്തനങ്ങള്‍ ,ജനങ്ങള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നു.
    • ആരോഗ്യ സംരക്ഷണം നല്‍കുക, വിദ്യഭ്യാസ സൗകര്യം ഒരുക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക,ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുക എന്നിവ ചില വിവേചന ചുമതലകളാണ്‌.

    Related Questions:

    "രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്‍റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രം" ഇതാരുടെ വാക്കുകളാണ് ?
    ദക്ഷിണ സുഡാൻ രൂപീകരിക്കപ്പെട്ട വർഷം ?
    രാഷ്ട്രീയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്ന അരിസ്റ്റോട്ടിലിൻ്റെ കൃതി ഏത് ?
    ' രാഷ്ട്രം ചരിത്രസൃഷ്ടിയാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?

    താഴെ പറയുന്നതിൽ തെറ്റായ ജോഡി കണ്ടെത്തുക ?

    i) ദൈവദത്ത സിദ്ധാന്തം - രാഷ്ട്രം ദൈവ സൃഷ്ട്ടി

    ii) പരിണാമ സിദ്ധാന്തം - രാഷ്ട്രം ചരിത്ര സൃഷ്ട്ടി

    iii) സമൂഹക ഉടമ്പടി സിദ്ധാന്തം - രാഷ്ട്രം കരാറിലൂടെ നിലവിൽ വന്നു

    iv) ശക്തി സിദ്ധാന്തം - ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ച് രൂപം കൊണ്ടു