ഊർജം (Energy):
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജം
ഊർജം രണ്ട് തരം:
- ഗതികോർജ്ജം (Kinetic Energy)
- സ്ഥിതികോർജം (Potential Energy)
ഗതികോർജ്ജം:
ഒരു വസ്തുവിൽ അതിന്റേ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം
K.E. = ½ mv2
സ്ഥിതികോർജം:
സ്ഥാനം കൊണ്ടോ, സ്ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജമാണ് സ്ഥിതികോർജം.
P.E. = mgh
ഉദാഹരണം:
- ജലസംഭരണിയിലുള്ള ജലത്തിന് ലഭ്യമാകുന്ന ഊർജം, അമർത്തി വെച്ചിരിക്കുന്ന സ്പ്രിങ്ങിൽ സ്‌ട്രെയിൻ കാരണം ലഭിക്കുന്ന ഊർജം എന്നിവയെല്ലാം, സ്ഥിതികോർജത്തിന് ഉദാഹരണമാണ്