App Logo

No.1 PSC Learning App

1M+ Downloads
ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?

Aബോയിൽ നിയമം

Bചാൾസ് നിയമം

Cപാസ്കൽ നിയമം

Dഅവോഗാഡ്രോ നിയമം

Answer:

D. അവോഗാഡ്രോ നിയമം

Read Explanation:

അവോഗാഡ്രോ നിയമം 

  • താപനില ,മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും 

  • V∝n ,V=kn 

  • ഓരോ താപനിലയിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന തുല്യ വ്യാപ്തം വാതകങ്ങളിലുള്ള തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും 

  • അവോഗാഡ്രോ സംഖ്യ - 6.022 ×10²³ 

  • ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ ആയിരിക്കും 


Related Questions:

സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്‌തത്തിന് എന്ത് സംഭവിക്കും?
Avogadro's Law is correctly represented by which of the following statements?
വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജഞൻ ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സ്ഥിര  മർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത മാസ്  വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ ഊഷ്മാവിനു വിപരീത അനുപാതികമാണ്.  

2. സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദ്ദത്തിന്  നേർ അനുപാതത്തിൽ ആയിരിക്കും.