App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി 50 ഇഷ്ടികകൾ 8 മീറ്റർ ഉയരത്തിലോട്ട് 10 seconds കൊണ്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാളുടെ പവർ എത്രയാണ് ?

A100 watt

B800 watt

C600 watt

D500 watt

Answer:

B. 800 watt

Read Explanation:

ഒരു വസ്തു മുകളിലേക്ക് 'h' മീറ്റർ ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി - W = m g h

ഇവിടെ , 

ഇഷ്ടികയുടെ മാസ്സ് = 2 kg 

ഉയരം = 8  m 

g = 10 m/s 

അങ്ങനെയെങ്കിൽ ഒരു ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = W = m g h

       = 2 × 10 × 8 = 160 J

50 ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = 50 × 160 = 8000 J

പവർ = പ്രവൃത്തി / സമയം 

ജോലി ചെയ്യാൻ എടുത്ത സമയം = 10 seconds

അയാളുടെ പവർ = പ്രവൃത്തി / സമയം  = 8000  / 10 = 800 J/S = 800 watt


Related Questions:

താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് പ്രകാശത്തിന്റെ തരംഗദൈർഘ്യവുമായി (Wavelength) അപവർത്തന സൂചികയ്ക്കുള്ള ബന്ധത്തെ (dependence of refractive index) നേരിട്ട് ആശ്രയിച്ചിരിക്കുന്നത്?
വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?
BJT-കളെക്കാൾ (BJT) MOSFET-കൾക്ക് (MOSFET) ഉള്ള ഒരു പ്രധാന നേട്ടം എന്താണ്?
'ആൻ ഇലാസ്റ്റിക് സ്കാറ്ററിംഗ്' (Inelastic Scattering) എന്നതിനർത്ഥം എന്താണ്?
ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്