Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി 50 ഇഷ്ടികകൾ 8 മീറ്റർ ഉയരത്തിലോട്ട് 10 seconds കൊണ്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാളുടെ പവർ എത്രയാണ് ?

A100 watt

B800 watt

C600 watt

D500 watt

Answer:

B. 800 watt

Read Explanation:

ഒരു വസ്തു മുകളിലേക്ക് 'h' മീറ്റർ ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി - W = m g h

ഇവിടെ , 

ഇഷ്ടികയുടെ മാസ്സ് = 2 kg 

ഉയരം = 8  m 

g = 10 m/s 

അങ്ങനെയെങ്കിൽ ഒരു ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = W = m g h

       = 2 × 10 × 8 = 160 J

50 ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = 50 × 160 = 8000 J

പവർ = പ്രവൃത്തി / സമയം 

ജോലി ചെയ്യാൻ എടുത്ത സമയം = 10 seconds

അയാളുടെ പവർ = പ്രവൃത്തി / സമയം  = 8000  / 10 = 800 J/S = 800 watt


Related Questions:

സമവൈദ്യുത മണ്ഡലത്തിലെ (Uniform electric field) സമ പൊട്ടൻഷ്യൽ പ്രതലം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
Which of the following would have occurred if the earth had not been inclined on its own axis ?
ഐസ് ഉരുകുമ്പോൾ അതിൻ്റെ വ്യാപ്തി?
ഒരു വസ്തുവിന് മറ്റൊരു വസ്തുവിന്മേൽ സ്ഥിത വൈദ്യുതബലം പ്രയോഗിക്കാനുള്ള സവിശേഷത താഴെ പറയുന്നവയിൽ ഏതാണ്?

ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ ? 

  1. ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില. 

  2. ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചി പ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില. 

  3. താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്. 

  4. താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്.