Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?

Aപ്രൊഹിബിഷൻ

Bക്വോ വാറന്റോ

Cമാൻഡമസ്

Dസെർഷ്യോററി

Answer:

B. ക്വോ വാറന്റോ

Read Explanation:

റിട്ടുകൾ (Writs in Indian Constitution)

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഹേബിയസ് കോർപ്പസ് (Habeas Corpus):

  • അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്.
  • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.

മാൻഡമസ് (Mandamus):

  • വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  • 'നാം കൽപ്പിക്കുന്നു' എന്നർത്ഥം വരുന്ന റിട്ട്.
  • സ്വന്തം കടമ നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനോടോ പൊതു സ്ഥാപനത്തോടോ ആവശ്യപ്പെടുന്ന ഉത്തരവാണ് മൻഡാമസ് റിട്ട്.
  • സ്വകാര്യവ്യക്തികൾ, രാഷ്ട്രപതി, ഗവർണർമാർ, പാർലമെൻറ് തുടങ്ങിയവർക്കെതിരെ മൻഡാമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയില്ല

ക്വോ വാറന്റോ (Quo-Warranto):

  • അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

സെർഷ്യോററി (Certiorari):

  • അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.

പ്രൊഹിബിഷൻ (Prohibition):

  • കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

Related Questions:

A person appointed as a judge of the Supreme Court, before entering upon his Office, has to make and subscribe an oath or affirmation before
As per the Supreme Court (Number of Judges) Amendment Act, 2019, what is the maximum number of judges the Supreme Court can have?
സുപ്രീംകോടതി ജഡ്ജിയായ ആദ്യ ഇന്ത്യൻ വനിത ?
The Supreme Court of India was started functioning from
Who was the first woman judge of Supreme Court of India ?