ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി
Aഇൻവെന്ററി
Bഅഭിമുഖം
Cസാമൂഹിക ബന്ധപരിശോധന
Dകേസ് സ്റ്റഡി
Answer:
D. കേസ് സ്റ്റഡി
Read Explanation:
കേസ് സ്റ്റഡി (Case study)
- ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതിയാണിത്.
- മനശ്ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡിപ്രയോജനപ്പെടുത്താറുണ്ട്.
- ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശ്ശാസ്ത്രം, കൊഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം കേസ് സ്റ്റഡി ഫലപ്രദമായി ഏറ്റെടുത്തു വരുന്നു.
- ഒരു പ്രത്യേക കേസിന്റെ ആഴത്തിലുളള പഠനത്തിനാണിവിടെ ഊന്നൽ.
- ഒരു നിശ്ചിതപഠന സമീപനമാണിതിനുളളത് (Longitudinal method).
- കേസ് സ്റ്റഡിക്കായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി സ്ഥാപനം അതിസൂഷ്മമായി അപഗ്രഥിക്കപ്പെടുന്നു.
- ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്.
- ശരിയായ വിശകലനത്തിൽ നിന്ന് പ്രശ്നപരിഹാരത്തിലേക്കും ചികിത്സയിലേക്കും എത്താൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.
കേസ് സ്റ്റഡിയുടെ ഘട്ടങ്ങൾ
-
-
- കേസ് തിരഞ്ഞെടുക്കൽ
- പരികൽപ്പന രൂപപ്പെടുത്തൽ
- സ്ഥിതിവിവരശേഖരണം
- വിവരവിശകലനം
- സമന്വയിപ്പിക്കൽ (Synthesis)
- പരിഹാരമാർഗങ്ങൾ
- കേസ് റിപ്പോർട്ട് തയാറാക്കൽ
-