ഒരു വ്യക്തിയുടെ വളർച്ചയിലും വികാസത്തിലും താരതമ്യേന സ്വാധീനം കുറവുള്ള ഘടകം ഏതാണ് ?Aഹെറിഡിറ്റിBസാമ്പത്തികംCഎൻവിയോൺമെൻറ്Dഇവയൊന്നുമല്ലAnswer: B. സാമ്പത്തികം Read Explanation: വളർച്ച: ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന് പറയുന്നത്. വളർച്ചയുടെ സവിശേഷതകൾ: വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്. വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു. വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല. ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും. വികാസം: ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്. വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു. Read more in App