Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരെയ്കാണ്. താഴെപ്പറയുന്ന ഏതു വികാസ നിയമമാണ് ഈ വസ്തുത ശരി വെക്കുന്നത് ?

Aതുടർച്ചാ നിയമം

Bവ്യക്തി വ്യത്യാസ നിയമം

Cസഫലോ കോടൽ നിയമം

Dപ്രോക്സിമോ ഡിസ്റ്റൽ നിയമം

Answer:

D. പ്രോക്സിമോ ഡിസ്റ്റൽ നിയമം

Read Explanation:

വികാസം ക്രമീകൃതമാണ് (Development is orderly) 

  • വികസന ക്രമത്തിൽ ഒരു ക്രമീകരണവും പിന്തുടർച്ചാ ക്രമവും കാണാൻ കഴിയും.
  • ഒറ്റ ദിവസം കൊണ്ട് ഒരു കുട്ടി ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കോ  കൗമാരത്തിലേക്കോ  പ്രവേശിക്കുന്നില്ല.
  • നിയതമായ സ്വഭാവത്തോടെ അവിരാമമായി നടക്കുന്ന പരിവർത്തനമാണ് വികസനം.

സാധാരണ അനുവർത്തിച്ചു വരുന്ന 2 വികസന ക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  1. ശാരീരികവികാസത്തിൽ ശിരപ്പാദാഭിമുഖക്രമം (തല മുതൽ പാദം വരെ Cephalo - caudal sequence) പാലിക്കപ്പെടുന്നു.
  2. വികസനത്തിൽ ശരീരമധ്യത്തിൽ നിന്ന് വശങ്ങളിലേക്ക് (സാമീപ്യ ദൂരസ്ഥ ദിശാക്രമം Proximo distal direction) എന്ന ക്രമം പാലിക്കപ്പെടുന്നു.
  • ശരീര മധ്യഭാഗത്തുള്ള ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ എന്നീ മർമപ്രധാനമായ അവയവങ്ങളും ഉദര ഭാഗങ്ങളും വികാസം പ്രാപിച്ച ശേഷമാണ് വിരൽതുമ്പുകളിലേക്ക് വികാസം എത്തുന്നത്.

ഈ രണ്ടു വികസന ക്രമങ്ങൾക്ക് പൊതുവിൽ വികസനഗതിനിയമം എന്ന് വിളിക്കാറുണ്ട്.


Related Questions:

According to Sigmund Freud unresolved conflicts during the developmental stages may lead to
Why is the fulfillment of "Primary" or physiological needs considered compulsory?
ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്ന ഘട്ടം ?
Which of the following is not a developmental task of adolescent ?
തന്റെ താൽപ്പര്യത്തിന് അനുസരണമായി നിയമങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോൾബർഗിന്റെ സാൻമാർഗിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?