Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ അയാളുടെ അല്ലെങ്കിൽ, അവരുടെ ഒരു റഫറൻസ് ഗ്രൂപ്പിൽ നിന്ന് പ്രതികൂലമായി പരിഗണിക്കുന്ന ഒരുസാഹചര്യത്തെ സൂചിപ്പിക്കുന്ന വിവേചനം അറിയപ്പെടുന്നത് ?

Aഔട്ട് ഗ്രൂപ്പ് വിവേചനം

Bഇൻഗ്രൂപ്പ് വിവേചനം

Cപരോക്ഷമായ വിവേചനം

Dനേരിട്ടുള്ള വിവേചനം

Answer:

B. ഇൻഗ്രൂപ്പ് വിവേചനം

Read Explanation:

വിവേചനം (Discrimination)

  • വിവേചനം എന്നത് വംശം, ലിംഗഭേദം, പ്രായം, അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം തുടങ്ങിയ സ്വഭാവ സവിശേഷതകളെ അടിസ്ഥാനമാക്കി ആളുകളോടും ഗ്രൂപ്പുകളോടുമുള്ള അന്യായമോ മുൻവിധിയോടെയോ പെരുമാറുന്നതാണ്.
  • മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഗ്രൂപ്പ് അംഗത്വം, പ്രായം, വർഗം, ലിംഗഭേദം, വംശം, മതം, ലൈംഗികത തുടങ്ങിയ ചില സ്വഭാവസവിശേഷതകൾ വ്യക്തിയുടെ കൈവശം ഉള്ളതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കുന്ന പ്രതിഭാസമാണ് വിവേചനം.

വിവേചനത്തിന്റെ തരങ്ങൾ (Types of Discrimination)

  • നേരിട്ടുള്ള വിവേചനം (Direct Discrimination)
  • പരോക്ഷമായ വിവേചനം (Indirect Discrimination)
  • സ്ഥാപനപരമായ വിവേചനം (Institutional Discrimination)
  • നല്ല വിവേചനം (Positive discrimination)
  • ഔട്ട് ഗ്രൂപ്പ് വിവേചനവും ഇൻഗ്രൂപ്പ് വിവേചനവും (Out group Discrimination & In group Discrimination) 

നല്ല വിവേചനം (Positive discrimination)

  • വംശീയതയും, ലിംഗഭേദവും പോലുള്ള കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പോരായ്മകൾ തടയുന്നതിനോ, നഷ്ടപരിഹാരം നൽകുന്നതിനോ ലക്ഷ്യമിട്ടുള്ള അത്തരം നിർദിഷ്ട നടപടികളെ സൂചിപ്പിക്കുന്നു.

നേരിട്ടുള്ള വിവേചനം (Direct Discrimination)

  • ഒരു വ്യക്തി നേരിട്ട് കൈകാര്യം ചെയ്യുന്ന, ഒരു പ്രതികൂല സാഹചര്യത്തിൽ, നേരിടുന്ന വിവേചനമാണ് നേരിട്ടുള്ള വിവേചനം. 

പരോക്ഷമായ വിവേചനം (Indirect Discrimination)

  • പ്രത്യക്ഷത്തിൽ നിഷ്പക്ഷമായ ഒരു വ്യവസ്ഥയോ, പ്രയോഗമോ, എന്നാൽ അതിന്റെ ഫലങ്ങളിൽ വിവേചനം കാണിക്കുന്ന ഒരു സാഹചര്യത്ത സൂചിപ്പിക്കുന്നു.

സ്ഥാപനപരമായ വിവേചനം (Institutional Discrimination)

  • ഒരു കമ്പനിയിലോ, സ്ഥാപനത്തിലോ അല്ലെങ്കിൽ, സമൂഹം മൊത്തത്തിൽ പോലും വിവേചനപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ, ഘടനാപരമായ പ്രവർത്തനങ്ങളെയോ, നടപടി ക്രമങ്ങളെയോ സൂചിപ്പിക്കുന്നു.

ഔട്ട് ഗ്രൂപ്പ് വിവേചനം (Out group Discrimination)

  • പൊതുവെ സമൂഹത്തിൽ നിന്നും, ഇര നേരിടുന്ന വിവേചനത്തെയാണ്, ഔട്ട് ഗ്രൂപ്പ് വിവേചനം കൊണ്ട് സൂചിപ്പിക്കുന്നത്.

ഇൻഗ്രൂപ്പ് വിവേചനം  (In group Discrimination)

  • ഒരു വ്യക്തിയെ അയാളുടെ അല്ലെങ്കിൽ, അവരുടെ ഒരു റഫറൻസ് ഗ്രൂപ്പിൽ നിന്ന് പ്രതികൂലമായി പരിഗണിക്കുന്ന സാഹചര്യത്തെ,  ഇൻ ഗ്രൂപ്പിലെ വിവേചനം എന്ന്, സൂചിപ്പിക്കുന്നു.

Related Questions:

വിവേചനത്തിന്റെ ഘടകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. വൈകല്യ വിവേചനം
  2. പ്രായ വിവേചനം
  3. ഗർഭധാരണം
  4. മാതാപിതാക്കളുടെ നിലവിവേചനം

    മുൻവിധിയും വിവേചനവും തമ്മിലുള വ്യത്യാസങ്ങളിൽ ശരിയായ പ്രസ്താവന ഏത് ?

    1.  മുൻവിധിയുള്ള ഒരു വ്യക്തിക്ക് അവരുടെ മനോഭാവത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. അതിനാൽ ഒരാൾക്ക് ഒരു പ്രത്യേക വിഭാഗത്തോട് മുൻവിധിയുണ്ടാകാം. എന്നാൽ അവരോട് ഒരിക്കലും വിവേചനം കാണിക്കരുത്.
    2. മുൻവിധി പക്ഷപാതപരമായ ചിന്തയെ പരാമർശിക്കുമ്പോൾ, വിവേചനം എന്നത് ഒരു കൂട്ടം ആളുകൾക്കെതിരായ പ്രവർത്തനങ്ങളാണ്.
      Association is made between a behavior and a consequence for that behavior is closely related to:
      If you have Lygophobia, what are you afraid of ?
      സാമൂഹിക പഠനസിദ്ധാന്തത്തിന്റെ വക്താവ് ആര് ?