App Logo

No.1 PSC Learning App

1M+ Downloads
ഒരു ശോധകത്തിന്റെ സാധുതയാണ് ?

Aസ്ഥിരത

Bപ്രയോഗികത

Cവസ്തുനിഷ്ഠത

Dസോദ്ദേശ്യപരം

Answer:

D. സോദ്ദേശ്യപരം

Read Explanation:

ശോധകങ്ങൾ

  • ബോധന പ്രക്രിയ നടക്കുന്ന സമയത്തോ അതിനുശേഷമോ പഠിതാക്കളിൽ നിന്ന് ഉദ്ദേശിച്ച പ്രതികരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചോദ്യാവലിയാണ് - ശോധകങ്ങൾ
  • പരീക്ഷകനും വിദ്യാർത്ഥിയും തമ്മിലുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥിയുടെ കഴിവ് വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന ഒരു മൂല്യനിർണയ ഉപാധി - വാചിക ശോധകം (Oral Test)
  • വാചിക ശോധകത്തിന്റെ പ്രധാന ലക്ഷ്യം ചിട്ടയോടെയും സമർത്ഥമായും അറിവ് അവതരിപ്പിക്കാനുള്ള വിദ്യാർത്ഥിയുടെ കഴിവ് വിലയിരുത്തുക എന്നതാണ്.
  • വിദ്യാർത്ഥി ചില ചോദ്യങ്ങൾക്ക് രേഖാമൂലം ഉത്തരം നൽകുന്നതിലൂടെ നടത്തുന്ന മൂല്യനിർണയ രീതി - ലിഖിത ശോധകം (Written Test)
  • വിദ്യാർത്ഥികൾ അവരുടെ അറിവ്, കഴിവുകൾ എന്നിവ ആധികാരിക പ്രശ്നങ്ങളിൽ എത്ര നന്നായി ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുവാൻ ഉപയോഗിക്കുന്ന മൂല്യനിർണയ രീതിയാണ് - നിർവഹണ ശോധകം (Performance Test) 

 

  • ഒരു നല്ല ശോധകത്തിന്റെ ഗുണങ്ങൾ 
    • സാധുത (Validity) 
    • വിശ്വാസം (Reliability) 
    • പ്രായോഗികം (Practicability) 
    • വസ്തുനിഷ്ഠത (Objectivity) 
    • വ്യവച്ഛേദനശേഷി (Discriminating Power) 
    • ഉദ്ദേശ്യാധിഷ്ഠിത സ്വഭാവം (Objective Basedness) 
    • സമഗ്രത (Comprehensiveness) 
    • താരതമ്യക്ഷമത (Comparability) 
    • പ്രയോജന ക്ഷമത (Utility) 

 

  • ഒരു ശോധകം എന്തു നിർണ്ണയിക്കാനാണോ ഉദ്ദേശിക്കുന്നത് അത് നിർണ്ണയിക്കാനുള്ള കഴിവ് ശോധകത്തിനുണ്ടെങ്കിൽ അതാണ് - സാധുത 
  • ശോധക ഫലത്തിന്റെ സ്ഥിരതയാണ് - വിശ്വാസ്യത
  • ഒരു നല്ല ശോധകം എല്ലാ സന്ദർഭങ്ങളിലും പ്രയോഗിക്കത്തക്ക രീതിയിൽ സമയം, സ്ഥലം, സാമ്പത്തികം എന്നിവയിൽ മെച്ചപ്പെട്ടതായിരിക്കുന്നതാണ് - പ്രായോഗികം 
  • ഒരു ചോദ്യത്തിന്റെ അർത്ഥവ്യാപ്തി വ്യാഖ്യാനിക്കുന്നതിലും ഉത്തരത്തിന് മാർക്കിടുന്നതിലും വ്യക്തികളുടെ ആത്മപരത സ്വാധീനം ചെലുത്താത്തതാണ് - വസ്തുനിഷ്ഠത 
  • ഒരു ക്ലാസ്സിലെ വിവിധ നിലവാരത്തിലുള്ള വിദ്യാർത്ഥികളെ വേർതിരിച്ചറിയാൻ സാധിക്കത്തക്ക രീതിയാണ് - വ്യവച്ഛേദനശേഷി 
  • ശോധകത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള രൂപ രേഖയിൽ നിർദ്ദേശിച്ചിരിക്കുന്ന ആപേക്ഷിക പ്രാധാന്യം നൽകുന്നതാണ് - ഉദ്ദേശ്യാധിഷ്ഠിത സ്വഭാവം
  • ശോധകം പാഠ്യക്രമത്തെ പൂർണ്ണമായി ഉൾക്കൊള്ളുകയും പ്രസക്തമായ എല്ലാ പാഠ്യാംശങ്ങൾക്കും പ്രാധാന്യം കല്പിക്കുകയും ചെയ്യുന്നത് - സമഗ്രത 
  • താരതമ്യക്ഷമത ഉറപ്പാക്കുന്ന മാർഗ്ഗങ്ങൾ :-
    • സമാന നിലവാരത്തിലുള്ള ശോധകങ്ങൾ ലഭ്യമാക്കുക
    • അനുയോജ്യമായ മാനകങ്ങൾ ലഭ്യമാക്കുക
  • ശോധകം ആലോചിച്ചുറപ്പിച്ച ഉദ്ദേശ്യങ്ങൾക്കനുസരിച്ച് നിർമ്മിക്കുകയും ഉന്നമാക്കിയ ഫലങ്ങൾ നേടാൻ കഴിയുമാറ് ശോധകഫലങ്ങൾ വ്യാഖ്യാനിക്കുന്നതാണ് - പ്രയോജനക്ഷമത 

Related Questions:

Which of the following does not include in the cognitive process of revised Bloom's taxonomy?
The long term planning of the educational process is:
മനസ്സിലെ സംഘർഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാൻ കഴിയുന്ന ഫ്രോയിഡിൻറെ സമീപനമാണ് ?
നവീന ശിലായുഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?
Symposium is a type of :