ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികളാണ് -------?
Aദേശീയ പാർട്ടികൾ
Bസംസ്ഥാന പാർട്ടികൾ
Cരജിസ്ട്രേഡ് പാർട്ടികൾ
Dലിബറൽ പാർട്ടികൾ
Answer:
B. സംസ്ഥാന പാർട്ടികൾ
Read Explanation:
പൊതുവെ ദേശവ്യാപകമായി പ്രവർത്തിക്കുകയും ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്ന പാർട്ടികൾ - ദേശീയ പാർട്ടികൾ
ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികൾ - സംസ്ഥാന പാർട്ടികൾ
ദേശീയ/സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെങ്കിൽ ഇവ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നതുമായ പാർട്ടികളാണ് - രജിസ്ട്രേഡ് പാർട്ടികൾ