ഒരേ തന്മാത്രാസൂത്രമുള്ള പക്ഷേ വ്യത്യസ്ത രാസ-ഭൗതിക സ്വഭാവമുള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
Aഐസോമെറുകൾ
Bഅലോട്രോപ്പുകൾ
Cഅയണുകൾ
Dപോളിമറുകൾ
Answer:
A. ഐസോമെറുകൾ
Read Explanation:
ഐസോമെറിസം (Isomerism)
ഒരേ തന്മാത്രാ സൂത്രവാക്യം (molecular formula) എന്നാൽ വ്യത്യസ്ത ഘടനയുള്ള (structural) അല്ലെങ്കിൽ ത്രിമാന ക്രമീകരണം (stereochemical arrangement) ഉള്ള സംയുക്തങ്ങളെയാണ് ഐസോമറുകൾ (Isomers) എന്ന് പറയുന്നത്.
ഈ പ്രതിഭാസത്തെ ഐസോമെറിസം (Isomerism) എന്ന് വിളിക്കുന്നു.