Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ കണ്ടെത്തുക

Aബേക്കലൈറ്റ്

Bപോളിവിനൈലുകൾ

Cപോളിത്തീൻ

Dപോളിസ്റ്ററിനെ

Answer:

A. ബേക്കലൈറ്റ്

Read Explanation:

തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ (Thermoplastic polymers)

  • രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.

  • ഇവ ചൂടാക്കുമ്പോൾ മൃദുവാവുകയും തണുപ്പിക്കുമ്പോൾ കാഠിന്യം ഉള്ളവയാവുകയും ഈ പ്രവർത്തനം തുടർച്ചയായി ആവർത്തിക്കുവാൻ കഴിയുന്നവയുമാണ്.

  • ഇത്തരം ബഹുലക ങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.

  • പോളിത്തീൻ, പോളിസ്റ്ററിനെ , പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.

തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ (Thermosetting polymers)

  • സങ്കരബന്ധനമുള്ളതോ ഉയർന്ന ശാഖീയമായതോ ആയ ബഹുലങ്ങളാണ് തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ.

  • ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

  • ബേക്കലൈറ്റ്, യൂറിയ ഫോർമാൾഡിഹൈഡ് റെസിൻസ് എന്നിവ ഉദാഹരണങ്ങളാണ്


Related Questions:

PAN യുടെ പൂർണ രൂപം ഏത് ?
ഇന്ത്യൻ DNA ഫിംഗർ പ്രിൻ്റിംഗ് പിതാവ് എന്നറിയപ്പെടുന്നത് ?
റബ്ബർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്
'x' എന്നത് വാലൻസ് ആംഗിൾ വ്യതിയാനം കണ്ടെത്താനുള്ള സൂത്രവാക്യത്തിൽ എന്തിനെ സൂചിപ്പിക്കുന്നു?
ധന്യകങ്ങൾ ________________________എന്നും അറിയപ്പെടുന്നു ?