App Logo

No.1 PSC Learning App

1M+ Downloads
ഓട്ടോമൻ സാമ്രാജ്യം ഏറ്റവും കൂടുതൽ പ്രഭാവത്തിലെത്തിയത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?

Aസുലൈമാൻ

Bമുഹമ്മദ് II

Cസെലിം I

Dഅബ്ദുൽഹമീദ് II

Answer:

A. സുലൈമാൻ

Read Explanation:

ഓട്ടോമൻ സാമ്രാജ്യം

  • സി.ഇ. 1453 ൽ തുർക്കി നേതാവായ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തു 
  • ഇതോടെ  ഓട്ടോമൻ സാമ്രാജ്യം ശക്തിപ്പെട്ടു.
  • പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി.
  • ഓട്ടോമൻ സാമ്രാജ്യം ഏറ്റവും കൂടുതൽ പ്രഭാവത്തിലെത്തിയത് സുലൈമാന്റെ കാലത്താണ്.
  • സുലൈമാനെ അൽഖാനുനി (നിയമദാതാവ്) എന്നാണ് വിളിച്ചിരുന്നത്.
  • അദ്ദേഹം ഓട്ടോമൻ നിയമങ്ങൾ ക്രോഡീകരിച്ചു.
  • സാമ്രാജ്യത്തിൽ കേന്ദ്രീകൃതമായ ഭരണത്തിന് നേതൃത്വം നൽകി.
  • ഇക്കാലത്ത് യൂറോപ്പിലെ പല പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി.
  • ഒന്നാം ലോകയുദ്ധശേഷം ഓട്ടോമൻ സാമ്രാജ്യം തകർന്നു 

Related Questions:

ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തിയായിരുന്ന ഷാലമീൻ ഏത് വംശജനായിരുന്നു ?
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
പൗരസ്ത്യ റോമാസാമ്രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരു പേരായിരുന്നു ______ ?